ക്രിസ്തുവിന്റെ സാക്ഷിയാകണം: കർദിനാൾ മാർ ആലഞ്ചേരി

ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നവരാകണo വൊക്കേഷൻ പ്രൊമോട്ടർമാരെന്ന് ഉദ്ബോധിപ്പിച്ച് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോ മലബാർ സഭാ കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന 2022- ’23 റിപ്പോർട്ടിംഗ് വർഷത്തിലെ വൊക്കേഷൻ പ്രൊമോട്ടർമാരുടെ വാർഷിക മീറ്റിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരാകണം ദൈവവിളി പ്രോത്സാഹകരെന്നും കുട്ടികളെയും യുവജനങ്ങളെയും സ്വന്തമാക്കി അവരെ സഭയുടെ ഭാവിവാഗ്‌ദാനങ്ങളായി വളർത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ദൈവവിളി കമ്മീഷൻ ചെയർമാൻ മാർ ലോറൻസ് മുക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എപ്പിസ്കോപ്പൽ മെമ്പർ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ യോഗത്തിന് ആശംസകൾ അർപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group