2019 ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരയിൽ ജീവൻ വെടിഞ്ഞവരുടെ ബന്ധുക്കൾ ഫ്രാൻസിസ് മാർപാപ്പയെ കാണുന്നതിനായി റോമിലേക്കു തിരിച്ചു.
ഭീകരാക്രമണത്തിലെ ഇരകൾക്കു നീതി ഉറപ്പാക്കണമെന്ന ആവശ്യത്തോടു ശ്രീലങ്കൻ സർക്കാർ മുഖം തിരിഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ തേടിയത്.
ശ്രീലങ്കൻ ആർച്ച്ബിഷപ് കർദിനാൾ മാൽക്കം രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള 60 അംഗ സംഘമാണ് ഫ്രാൻസിസ് മാർപാപ്പയെ കാണുന്നത്. പല കുടുംബങ്ങളും ആക്രമണത്തിന്റെ കെടുതികളിൽ നിന്ന് ഇനിയും മുക്തരായിട്ടില്ല.
പതിനൊന്ന് ഇന്ത്യക്കാരുൾപ്പെടെ 270 പേർ കൊല്ലപ്പെട്ടതിന്റെ മൂന്നാം വാർഷികാചരണത്തിന്റെ ഭാഗമായി വ്യാഴാഴ്ച ശ്രീലങ്കൻ സർക്കാരിനെയും പ്രസിഡന്റ് ഗോത്താബയ രാജപക്സെയെയും കർദിനാൾ മാൽക്കം രഞ്ജിത് രൂക്ഷമായി വിമർശിച്ചിരുന്നു. ആക്രമണത്തിനു പിന്നിലുള്ള രഹസ്യങ്ങൾ പുറംലോകം അറിയുമെന്ന ഭീതിമൂലമാണു ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിച്ച പ്രസിഡൻഷ്യൽ കമ്മീഷന്റെ നിർദേശങ്ങൾ സർക്കാർ മറച്ചുപിടിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group