ഇനി വേണ്ട വിട്ടുവീഴ്ച

ഗർഭം ധരിച്ചിരിക്കുന്ന ഒരു സ്ത്രീക്ക്, അവർ വിവാഹിതയായാലും അവിവാഹിതയായാലും, ആ ഗർഭം നിലനിർത്തണോ അതോ ഗർഭഛിദ്രം ചെയ്യണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ട്. നിയമം അനുവദിക്കുന്ന കാരണങ്ങൾ മുൻനിർത്തി ഒരു സ്ത്രീ ആവശ്യപ്പെട്ടാൽ അത് ചെയ്തു കൊടുക്കാൻ ഡോക്ടർമാർ തയ്യാറാവേണ്ടതുമാണ്. അത് സ്ത്രീകളുടെ നിയമപരമായ അവകാശമാണ്. ഇനിവേണ്ടവിട്ടുവീഴ്ച ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട് ഗർഭിണിയുടെ അവകാശങ്ങളെ സംബന്ധിച്ചുള്ള 1971ൽ നിലവിൽ വന്ന നിയമത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയ സന്ദേശമാണിത്. ഗർഭം നിലനിർത്തുക എന്നത് പോലെ നിയമം അനുശാസിക്കുന്ന സാഹചര്യങ്ങളിൽ ഗർഭഛിദ്രം നടത്തുക എന്നതും സ്ത്രീയുടെ അവകാശമാണ്. 1971ലെ ഗർഭഛിദ്ര നിയമപ്രകാരം ഗർഭഛിദ്രത്തിനുള്ള പരമാവധി കാലയളവ് 20 ആഴ്ചയായിരുന്നു. ഇത് 24 ആഴ്ചയായി ഉയർത്തിയ കേന്ദ്ര ഭേദഗതി നിലവിൽ വന്നത് 2021-ലാണ്. പ്രസ്തുത നിയമപ്രകാരം താഴെ പറയുന്ന സാഹചര്യങ്ങളിൽ സ്ത്രീയ്ക്ക് ഗർഭഛിദ്രം നടത്താൻ അവകാശമുണ്ട്:

  • ഗർഭാവസ്ഥ തുടരുന്നതിലൂടെ ഗർഭിണിയുടെ ശാരീരിക മാനസിക ആരോഗ്യമോ ജീവൻ തന്നെയോ അപകടത്തിലാകുന്ന അവസ്ഥയുള്ളപ്പോൾ.
    (ഗർഭിണിയുടെ നിലവിലുള്ള അവസ്ഥയോ ഭാവിയിൽ മുൻകൂട്ടി കാണാവുന്ന അവസ്ഥയോ പ്രതികൂല സാഹചര്യമുണ്ടാക്കുന്നുണ്ടെങ്കിൽ അതും കണക്കിലെടുക്കേണ്ടതാണ്.)
  • ഭ്രൂണത്തിന് എന്തെങ്കിലും തരത്തിലുള്ള തകരാറുകളുണ്ടെന്ന സാഹചര്യമുള്ളപ്പോൾ.
  • ഗർഭനിരോധന മാർഗങ്ങൾ ഫലം കാണാതെയുണ്ടാകുന്ന അപ്രതീക്ഷിത ഗർഭം ഗർഭിണിയുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്ന സാഹചര്യമുള്ളപ്പോൾ.
  • ബലാത്സംഗത്തിലൂടെ ഗർഭം ധരിക്കുകയും അതുമൂലം ഗർഭിണിയുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നതുമായ സാഹചര്യമുള്ളപ്പോൾ.

ഗർഭഛിദ്ര നിയമത്തെക്കുറിച്ച് കൂടുതലറിയാൻ വായിക്കൂ:
http://egazette.nic.in/WriteReadData/2021/226130.pdf

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group