ശ്രീലങ്കന്‍ സമൂഹത്തെ വീണ്ടും സമാശ്വസിപ്പിച്ച് മാർപാപ്പാ

ഈസ്റ്റര്‍ സ്ഫോടനത്തിന്റെ ഇരകളുടെ പ്രിയപ്പെട്ടവരെയും ശ്രീലങ്കന്‍ സമൂഹത്തെയും വീണ്ടും ആശ്വസിപ്പിച്ച് ഫ്രാന്‍സിസ് മാർപാപ്പാ.ഏപ്രിൽ 25, തിങ്കളാഴ്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വെച്ചാണ് സ്ഫോടനത്തിനിടെ ജീവന്‍ വെടിഞ്ഞവരുടെ പ്രിയപ്പെട്ടവരെയും ഇറ്റലിയിൽ താമസിക്കുന്ന ശ്രീലങ്കകാരുമായും പാപ്പാ കൂടിക്കാഴ്ച നടത്തിയത്. 2019 ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ മരണവും ഭീകരതയും വിതച്ച ദാരുണമായ സംഭവങ്ങളുടെ വാർഷികമാണ് അവരെ വത്തിക്കാനിലേക്കു വിളിച്ചതിന് കാരണമെന്ന് പാപ്പാ പറഞ്ഞു. ഭീകരമായ ആക്രമണങ്ങളിൽ ഇരയായവരെ പ്രത്യേകം ഓര്‍ത്തുവെന്നും ശ്രീലങ്കയിലെ എല്ലാ ജനങ്ങൾക്കും വേണ്ടിയുള്ള പ്രാർത്ഥനയിൽ താനും പങ്കുചേരുന്നുവെന്നും പാപ്പാ പറഞ്ഞു.ശ്രീലങ്കൻ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാൽക്കം രഞ്ജിതിന്റെ നേതൃത്വത്തിലാണു ബോംബ് സ്ഫോടനത്തിലെ ഇരകളുടെ ബന്ധുക്കൾ ഫ്രാൻസിസ് മാർപാപ്പയെ സന്ദര്‍ശിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group