പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ ലൂർദ്ദിൽ നാല് ചാപ്പലുകൾ അഗ്നിക്കിരയായി

മരിയൻ തീർത്ഥാടന കേന്ദ്രമായ ഫ്രാൻസിലെ ലൂർദ്ദിൽ നാല് ചാപ്പലുകൾ അഗ്നിക്കിരയായി. ലോകമെമ്പാടും നിന്നെത്തുന്ന തീർത്ഥാടകർ തിരി തെളിയിക്കുന്ന ചാപ്പലുകൾ ജൂലൈ പത്താം തീയതി രാത്രിയിലാണ് അഗ്നിക്കിരയായത്. ഉടനെ തന്നെ തീ അണക്കാൻ സാധിച്ചത് മൂലം കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ സാധിച്ചു. മരിയൻ പ്രത്യക്ഷീകരണം നടന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗ്രോട്ടോയ്ക്ക് സമീപമാണ് 2018ൽ ചാപ്പലുകൾ പണിയപ്പെടുന്നത്. പ്രതിവർഷം 350 മെട്രിക് ടൺ തിരികളാണ് ചാപ്പലുകളിൽ ഉപയോഗിക്കപ്പെടുന്നത്. വളരെ ശാന്തമായ അന്തരീക്ഷത്തിൽ ഇവിടെ വിശ്വാസികൾക്ക് പ്രാർത്ഥിക്കാൻ അവസരം ഉള്ള ഇടം കൂടിയായിരിന്നു ഇത്. ചാപ്പലുകൾക്ക് മുഖാഭിമുഖമായി നിന്നിരുന്ന പരിശുദ്ധ കന്യകാമാതാവിന്റെ ഒരു രൂപത്തിനും കേടുപാടുകൾ സംഭവിച്ചു. 1.5 മില്യൻ ഡോളർ നാശനഷ്ടമാണ് കണക്കാക്കപ്പെടുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group