ലാഹോർ :പാക്ക് ക്രൈസ്തവരുടെ ചരിത്രത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള സെന്റ് ജോസഫ് ദേവാലയo തകർത്തുകൊണ്ട് ഭരണകൂടത്തിന്റെ നടപടി.പൊതു സംഘടനകളുടെയും ക്രൈസ്തവ സംഘടനകളുടെയും കടുത്ത എതിര്‍പ്പിനെ വകവെക്കാതെയാണ് 300 കുടുംബങ്ങളുടെ ആശ്രയമായിരുന്ന കത്തോലിക്ക ദേവാലയമാണ് അധികൃതർ ഭാഗികമായി തകർത്തത്.
ദേവാലയo പൊളിക്കുന്നതിന്റെ ചിത്രങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും, മാധ്യമപ്രവര്‍ത്തകരും,മതന്യൂനപക്ഷാവകാശ പ്രവര്‍ത്തകരും അടങ്ങുന്ന ‘സേവ് കറാച്ചി മൂവ്മെന്‍റ്’ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. അനധികൃത കയ്യേറ്റങ്ങള്‍ നീക്കം ചെയ്യാനുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ലാണ് ദേവാലയം പൊളിച്ചതെന്നണ് സംഭവത്തെക്കുറിച്ച്പ്രാദേശിക ഉദ്യോഗസ്ഥര്‍ നൽകുന്ന വിശദീകരണം.ക്രിസ്ത്യന്‍ സമൂഹത്തിന്റെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചു കൊണ്ടാണ് സിന്ധ് പ്രവിശ്യാ സര്‍ക്കാരിന്റെ ഈ നടപടി. ഇതുകൂടാതെ സമീപത്തുള്ള രണ്ടു ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ഇതിനോടകം തന്നെ പൊളിച്ചുവെന്നും, മേഖലയിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ അവസാന ആശ്രയമായ ദേവാലയമാണ് ഇപ്പോള്‍ പൊളിച്ചുമാറ്റി ഇരിക്കുന്നതെന്നും അഭിഭാഷകനായ മുസ്തഫ മെഹ്രാന്‍ പറഞ്ഞു.കൂട്ടായ എതിര്‍പ്പിന്റെ ഫലമായി പൊളിക്കല്‍ താല്‍ക്കാലികമായി തടയുവാന്‍ കഴിഞ്ഞതായി സേവ് കറാച്ചി മൂവ്മെന്‍റ് സംഘടന അറിയിച്ചു. അതേസമയം പ്രതിഷേധം കുറഞ്ഞാൽ വരും ദിവസങ്ങളില്‍ പൊളിക്കല്‍ തുടരുമോയെന്ന ആശങ്കയിലാണ് വിശ്വാസി സമൂഹം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group