പാക്കിസ്ഥാനില്‍ പുതിയ ക്രിസ്ത്യന്‍ മന്ത്രി

മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മനുഷ്യാവകാശ വകുപ്പിന്റെ മന്ത്രിയായി ക്രൈസ്തവ വിശ്വാസിയായ ഖലീല്‍ താഹിര്‍ സിന്ധു തെരഞ്ഞെടുക്കപ്പെട്ടു.

പ്രദേശത്തെ ക്രൈസ്തവര്‍ക്ക് വലിയ പ്രതീക്ഷ പകര്‍ന്നുക്കൊണ്ടാണ് കത്തോലിക്ക വിശ്വാസിയും അഭിഭാഷകനുമായ താഹിര്‍ സിന്ധു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

പാക്ക് മന്ത്രിസഭയില്‍ സാധാരണയായി ക്രൈസ്തവര്‍ തെരഞ്ഞെടുക്കപ്പെടുന്നത് വളരെ വിരളമായ സംഭവമാണ്. വര്‍ഷങ്ങളായി സജീവമായ രാഷ്ട്രീയ ഇടപെടലുമായി രംഗത്തുള്ള പാക്കിസ്ഥാന്‍ മുസ്‌ലീം ലീഗ്‌നവാസ് ലിസ്റ്റിലെ ക്രിസ്ത്യന്‍ പ്രതിനിധിയും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥി യുമായിരിന്നു താഹിര്‍ സിന്ധു. സാംസ്‌കാരികമായും ധാര്‍മ്മികമായും ആത്മീയമായും വിവിധ വിഷയങ്ങളില്‍ അദ്ദേഹം പുലര്‍ത്തുന്ന ശക്തമായ നിലപാടുകള്‍ ഇസ്‌ലാമിക ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ പാര്‍ലമെന്റിലെ വിവിധ പാര്‍ട്ടികള്‍ ബഹുമാനിക്കുന്നുണ്ട്. പഞ്ചാബ് പ്രവിശ്യാ ഗവണ്‍മെന്റില്‍ മനുഷ്യാവകാശ ന്യൂനപക്ഷ പ്രവിശ്യാ മന്ത്രിയായും 2013ല്‍ ആരോഗ്യ മന്ത്രിയായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group