പഞ്ചാബിലെ പറ്റിയില് സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയത്തിലെ മാതാവിന്റെ രൂപം തകർക്കുകയും കാർ കത്തിക്കുകയും ചെയ്ത സംഭവം ദൗർഭാഗ്യകരമെന്നു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ. പഞ്ചാബിന്റെ സാഹോദര്യം തകർക്കാൻ ആരെയും അനുവദിക്കില്ലന്നും, സംഭവം അന്വേഷിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും പഞ്ചാബി ഭാഷയിൽ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
സിഖ് മത വിശ്വാസികളുടെ പുണ്യസ്ഥലമായ അമൃത്സറില് നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ജലന്ധര്‍ രൂപതയിലുള്ള ഇന്‍ഫന്റ് ജീസസ് കത്തോലിക്ക ദേവാലയം ആണ് ആക്രമിക്കപ്പെട്ടത്. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായും ഫാ. തോമസ് പൂച്ചാലില്‍ പറഞ്ഞു. പള്ളിയില്‍ കഴിയുന്നവരുടെ സുരക്ഷയ്ക്കും കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരുന്നതിനും മേഖലയില്‍ സമാധാനവും ശാന്തിയും ഉണ്ടാകുന്നതിനും ഇടവക മധ്യസ്ഥ കൂടിയായ പരിശുദ്ധ കന്യകാമാതാവിനോട് പ്രാര്‍ത്ഥിക്കണമെന്നു ഫാ. പൂച്ചാലില്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.
കത്തോലിക്ക ദേവാലയങ്ങളേയും, വൈദികരെയും, സന്യാസിനികളെയും ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ സമീപകാലത്തായി ഇന്ത്യയില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group