കാരിത്താസിന്റെ പ്രവർത്തനങ്ങൾ മരവിപ്പിച്ചു കൊണ്ട് അൾജീരിയായിലെ ഗവൺമെന്റ് ഇടപെടൽ. ആർച്ച്ബിഷപ് പോൾ ഡൊർജെസാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് നടത്തിയത്.
അധികാരികളിൽനിന്നുണ്ടായ നിർദ്ദേശത്തെ തുടർന്നാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. കാരിത്താസ് അൾജീരിയായെ അനധികൃത സംഘടനായായി കണക്കിലെടുത്തു കൊണ്ടാണ് ഗവൺമെന്റ് ഈ നിർദ്ദേശം പുറപ്പെടുവിച്ചിരി ക്കുന്നത്.
നോൺ പ്രോഫിറ്റബിൾ സംഘടനയായി രജിസ്ട്രർ ചെയ്തിട്ടുള്ളവയ്ക്കെല്ലാം പുതിയ രേഖകൾ ഹാജരാക്കണമെന്ന് ഗവൺമെന്റ് ഉത്തരവിറക്കിയിരുന്നു. ഗവൺമെന്റ് നിർദ്ദേശം മാനിച്ചു കൊണ്ടാണ് കാരിത്താസ് അൽജീരിയ എല്ലാ പ്രവർത്തനങ്ങളും
അവസാനിപ്പിച്ചിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group