കോട്ടയം : പ്രകൃതിക്ഷോഭം മൂലം വീടും സ്ഥലവും ജീവനോപാധികളും നഷ്ടപെട്ടവർക്ക് സഹായ ഹസ്തവുമായി പാലാ രൂപത ആവിഷ്കരിച്ച കുട്ടിക്കൽ മിഷൻന്റെ ഭാഗമായി പുതുതായി നിർമ്മാണം പൂർത്തിയായ ഒൻപതു വീടുകളുടെ താക്കോൽ ദാനകർമ്മവും സ്മരണാർഹനായ രാജു സ്കറിയാ പൊട്ടംകുളം ദാനമായി നൽകിയ സ്ഥലത്ത് നിർമ്മിക്കുവാൻ പോകുന്ന ഏഴു വീടുകളുടെ ശിലാസ്ഥാപനവും ഒക്ടോബർ 20-ാം തീയതി വ്യാഴാഴ്ച നടത്തപ്പെടുന്നു.
രാവിലെ പത്തരയ്ക്ക് കൂട്ടിക്കൽ പാരീഷ് ഹാളിൽ ചേരുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനവും വീടുകളുടെ താക്കോൽ ദാനവും അഭിവന്ദ്യ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും.
പാലാ രൂപതയിലെ ഇടവക പള്ളികൾ, കമലൻ സഭ, CMC, FCC, SABS, SH, DST കോൺക്രിയേഷനുകൾ VisardM കുമളി, വിൻസന്റ് ഡി പോൾ സൊസൈറ്റി, എ.കെ. സി. സി, പ്രവാസി മലയാളി കൂട്ടായ്മകൾ, വിവിധ ഭക്തസംഘടനകൾ, സ്ഥാപനങ്ങൾ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ സാമ്പത്തിക സഹായത്തിലാണ് വീടുകൾ നിർമ്മിക്കപ്പെട്ടത്. 28 പുതിയ വീടുകളുടെ നിർമ്മാണവും 54 വീടുകൾക്ക് പുഃനർ നിർമ്മാണ സഹായവുമടക്കം 82 കുടുംബങ്ങൾക്കു വാസയോഗ്യമായ വീടുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group