വന്യമൃഗശല്യം തടയാൻ അടിയന്തര സഹായം അനുവദിക്കണം : കത്തോലിക്ക കോൺഗ്രസ്

ബഡ്ജറ്റിൽ വന്യമൃഗ ശല്യം തടയുവാൻ വേണ്ടി 48 കോടി മാത്രമനുവദിച്ചത് തികച്ചും അപര്യാപ്തമാണെന്നും 200 കോടി രൂപ എങ്കിലും ഇതിനായി സർക്കാർ അനുവദിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.

കേരളത്തിൽ അതിരൂക്ഷമായ വന്യമൃഗശല്യം മൂലം ദിനം പ്രതി ആളുകൾ കൊല്ലപ്പെടുകയും കൃഷിസ്ഥലങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്ത് കൊണ്ടിരിക്കുകയാണ്.ഈ സാഹചര്യത്തിൽ യുക്തമായിട്ടുള്ളതും ആവശ്യമായിട്ടുള്ളതുമായ നഷ്ടപരിഹാരം നൽകാനുള്ള നടപടി സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകണം. ഒപ്പം വന്യമൃഗശല്യം തടയുവാനുള്ള മറ്റ് സംവിധാനങ്ങൾ ഒരുക്കുവാനായിട്ടും പണം ആവശ്യമാണ്. വന്യമൃഗ ശല്യം തടയുവാനായി അനുവദിക്കുന്ന തുക മലയോര മേഖലയിലെ കർഷകരുമായി കൂടിയാലോചിച്ച് കമ്മറ്റികൾ ഉണ്ടാക്കി വിനിയോഗിക്കുവാൻ സർക്കാർ തയ്യാറാകണം. ഉദ്യോഗസ്ഥർക്ക് കൊള്ളയടിക്കുവാനായിട്ടുള്ള അവസരം ഒരുക്കരുത്.

റബ്ബർ താങ്ങുവില 10 രൂപ മാത്രം വർദ്ധിപ്പിച്ചതും, റബറിന് 200 രൂപ പോലും അനുവദിക്കാൻ സർക്കാർ തയ്യാറാകാത്തതും തികച്ചും നിരാശാജനകമാണ്. റബ്ബർ കർഷകർ വലിയ പ്രതിസന്ധിയിൽ ആയിട്ടും സംസ്ഥാന സർക്കാർ ന്യായമായ താങ്ങുവില ഉറപ്പാക്കുവാൻ തയ്യാറാകാത്തത് റബർ കർഷകരോടുള്ള അവഗണനയാണ്. കൂടുതൽ ഉയർന്ന താങ്ങുവില പ്രഖ്യാപിക്കുവാൻ സർക്കാർ തയ്യാറാകണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.

ഭൂമിയുടെ ന്യായവില വർദ്ധിപ്പിച്ചത് സാധാരണക്കാരായ കർഷകർക്ക് കൂടുതൽ ദോഷകരമാകുമെന്നും അതിനാൽ ഈ നടപടി പിൻവലിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group