വത്തിക്കാൻ ആരാധന തിരുസംഘത്തിലെ തലവൻ റോബർട്ട് സാറ സ്ഥാനമൊഴിഞ്ഞു

വത്തിക്കാനിലെ ആരാധനയ്‌ക്കും കൂദാശകൾക്കുമുള്ള തിരുസംഘത്തിന്റെ തലവൻ കർദിനാൾ റോബർട്ട് സാറ സ്ഥാനമൊഴിഞ്ഞു.2014 മുതൽ ആരാധന തിരുസംഘത്തിന്റെ തലവനായി സ്ഥാനം വഹിച്ചു വരുന്ന അദ്ദേഹത്തിന് 75 വയസ്സ് പൂർത്തിയായതിനാലാണ് അദ്ദേഹത്തിന്റെ രാജി കഴിഞ്ഞ ദിവസം മാർപാപ്പ സ്വീകരിച്ചത്. യൂറോപ്യൻ രാജ്യങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന അഭയാർത്ഥിരൂപത്തിലുള്ള ഇസ്ലാം അധിനിവേശത്തിനെതിരെയും ക്രൈസ്തവർ നേരിടുന്ന വിവിധ വെല്ലുവിളികൾക്കും എതിരെ ശക്തമായ പ്രതികരണം നടത്തിയതിനാൽ കർദിനാൾ റോബർട്ട് സാറ ആഗോളതലത്തിൽ തന്നെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു,വത്തിക്കാനിലെ വിവിധ വിഷയങ്ങളിൽ വിഭാഗിയത ഉണ്ടായപ്പോൾ അതിനെ പ്രതിരോധിക്കാൻ മുൻനിരയിൽ നിന്ന നേതാവ് കൂടിയായിരുന്നു കർദിനാൾ റോബർട്ട്.ആഫ്രിക്കയിലെ ഫ്രഞ്ച് ഗിനിയയിലായിരുന്നു റോബർട്ട് സാറയുടെ ജനനം .1964 ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1979 ൽ ഗൊണാകൃ രൂപതയുടെ മെത്രാപ്പോലിത്താനായി 2001 ൽ റോമൻ കരിയയിൽ സേവനമാരംഭിച്ച അദ്ദേഹത്തെ 2010 ൽ ബെനഡിക്ട് 16 മാർപാപ്പ കർദിനാൾ പദവിയിലേക്ക് ഉയർത്തി.2014 നവംബറിൽ ഫ്രാൻസിസ് മാർപാപ്പ റോബർട്ട് സാറയെ വത്തിക്കാനിലെ ആരാധന തിരുസംഘത്തിന്റെ തലവനായി നിയമിച്ചത്.തുടർന്ന് ഒരു വർഷത്തോളം ആരാധന തിരുസംഘത്തിന്റെ തലവനായി കർദിനാൾ റോബർട്ട് സാറ സേവനമനുഷ്ഠിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group