നമ്മെ കീഴ്‌പ്പെടുത്താൻ ഭയത്തെ അനുവദിക്കരുത് : ഫ്രാൻസിസ് മാർപാപ്പാ

വത്തിക്കാൻ സിറ്റി: നമ്മെ കീഴ്‌പ്പെടുത്താൻ ഭയത്തെ അനുവദിക്കരുതെന്ന ഓർമ്മപ്പെടുത്തലുമായി ഫ്രാൻസിസ് മാർപാപ്പാ.

ഭയത്തെ മുന്നറിയിപ്പു നൽകുന്ന അമ്മയുമായി ഉപമിക്കാമെന്നും എന്നാൽ അമിതമായ ഭയം ക്രിസ്തീയ മനോഭാവമല്ലെന്നും ഫ്രാൻസിസ് പാപ്പ വ്യക്തമാക്കി.

ഇറ്റലിയിലെ പ്രമുഖ മനശാസ്ത്രജ്ഞൻ സാൽവൊ നൊയേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അമിത ഭയത്തിൽ നിന്ന് അകന്നു നിൽക്കേണ്ടതിന്റെ പ്രസക്തി പാപ്പ പങ്കുവെച്ചത്.

സാൽവൊ നൊയേയുടെ ‘ഭയം ഒരു ദാനം’ എന്ന പുതിയ ഗ്രന്ഥം പുറത്തിറങ്ങുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു അഭിമുഖം. ‘തീരുമാനങ്ങൾ എടുക്കുമ്പോഴെല്ലാം ‘ഇത് ഇങ്ങനെ ചെയ്താലോ?’ എന്ന ചോദ്യം ഞാൻ സ്വയം ചോദിക്കാറുണ്ട്. തെറ്റു പറ്റുമോ എന്ന ചെറിയ ഭയമാണിതിന് കാരണം. ഇവിടെ ശ്രദ്ധയോടെ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഭയം എന്നെ സഹായിക്കും. എന്നാൽ, ഭയം എന്നെ കീഴ്‌പ്പെടുത്തുന്നില്ല,’ പാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group