സ്ത്രീകളെ അപമാനിച്ച സംഭവം: അ​​​ഞ്ച് പോ​​​ലീ​​​സു​​​കാ​​​രെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു

മ​​​ണി​​​പ്പുരി​​​ൽ സ്ത്രീ​​​ക​​​ളെ ന​​​ഗ്ന​​​രാ​​​ക്കി പൊ​​​തുസ്ഥലത്ത് ന​​​ട​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ഞ്ച് പോ​​​ലീ​​​സു​​​കാ​​​രെ സ​​​സ്പെൻ​​​ഡ് ചെ​​​യ്തു.

കൊ​​​ടും​​​ക്രൂ​​​ര​​​ത​​​യു​​​ടെ വീ​​​ഡി​​​യോ പു​​​റ​​​ത്തു​​​വ​​​ന്ന ക​​​ഴി​​​ഞ്ഞ​​​മാ​​​സം 19നു ​​​ത​​​ന്നെ തൗ​​​ബാ​​​ലി​​​ലെ നോ​​​​ങ്പോ​​​​ക് സെ​​​​ക്മാ​​​​യി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍റെ ചു​​​മ​​​ത​​​ല​​​ക്കാ​​​ര​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ച് പേ​​രെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു​​​വെ​​ന്നാ​​ണ് അ​​ധി​​കൃ​​ത​​രു​​ടെ വി​​ശ​​ദീ​​ക​​ര​​ണം.

ബി​​​ഷ്ണു​​​പു​​​രി​​​ൽ ക​​​ഴി​​​ഞ്ഞ മൂ​​​ന്നാം​​​തീ​​​യ​​​തി ആ​​​യു​​​ധ​​​ങ്ങ​​​ൾ കൊ​​​ള്ള​​​യ​​​ടി​​​ച്ച സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് ഐ​​​ജി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നും നി​​ർ​​ദേ​​ശ​​മു​​ണ്ട്.

സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി അ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണ​​മെ​​ന്നും പോ​​ലീ​​സ് മേ​​ധാ​​വി​​യു​​ടെ ഉ​​ത്ത​​ര​​വി​​ൽ പ​​റ​​യു​​ന്നു. ക​​​ലാ​​​പം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ സാ​​​ധ്യ​​​മാ​​​യ​​​തെ​​​ല്ലാം ചെ​​യ്യു​​ന്നു​​ണ്ട്. വി​​​വി​​​ധ ​​​കു​​​റ്റ​​​ങ്ങ​​​ൾ ചു​​​മ​​​ത്തി മു​​​ന്നൂ​​​റോ​​​ളം ആ​​​ളു​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഒ​​​ട്ടേ​​​റെ കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ​​​ ചെ​​​യ്തു. ഇ​​​വ​​​യെ​​​ല്ലാം പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും പോ​​​ലീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group