ബഫർ‌സോൺ ; സുപ്രീം കോടതി വിധി ആശങ്ക പരിഹരിക്കുന്നതല്ല : വി.​സി.​ സെ​ബാ​സ്റ്റ്യ​ന്‍

ബ​​ഫ​​ര്‍സോ​​ണി​​ല്‍ സ​​മ്പൂ​​ര്‍ണ്ണ നി​​ര്‍മ്മാണ നി​​രോ​​ധ​​നം ഒ​​ഴി​​വാ​​ക്കി​​യെ​​ന്ന​​ല്ലാ​​തെ ബ​​ഫ​​ര്‍സോ​​ണ്‍ വി​​ഷ​​യ​​ത്തി​​ലു​​ള്ള ഏ​​പ്രി​​ല്‍ 26ലെ ​​സു​​പ്രീം​​കോ​​ട​​തി വി​​ധി​​യി​​ല്‍ റ​​വ​​ന്യു ഭൂ​​മി​​യും ജ​​ന​​വാ​​സ​​മേ​​ഖ​​ല​​ക​​ളും ബ​​ഫ​​ര്‍സോ​​ണി​​ല്‍ നി​​ന്ന് ഒ​​ഴി​​വാ​​ക്കാ​​ത്ത​​തു​​മൂ​​ലം ജ​​ന​​ങ്ങ​​ളു​​ടെ ആ​​ശ​​ങ്ക​​ക​​ള്‍ പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ടി​​ല്ലെ​​ന്ന് അഡ്വ.ഷെവ. വി.​​സി. സെ​​ബാ​​സ്റ്റ്യ​​ന്‍.

പ​​തി​​റ്റാ​​ണ്ടു​​ക​​ളാ​​യി ക​​ര്‍ഷ​​ക​​രു​​ടെ കൈ​​വ​​ശ​​മി​​രി​​ക്കു​​ന്ന​​തും കൃ​​ഷി​​ ചെ​​യ്യു​​ന്ന​​തു​​മാ​​യ റ​​വ​​ന്യു രേ​​ഖ​​ക​​ളി​​ലു​​ള്ള ഭൂ​​മി ഒ​​ഴി​​വാ​​ക്കു​​ന്ന​​താ​​യി യാ​​തൊ​​ന്നും സു​​പ്രീം​​കോ​​ട​​തി വി​​ധി​​യി​​ലി​​ല്ല. സ​​മ്പൂ​​ര്‍ണ നി​​യ​​ന്ത്ര​​ണം ഒ​​ഴി​​വാ​​ക്കി​​യ​​തു​​കൊ​​ണ്ട് ബ​​ഫ​​ര്‍സോ​​ണ്‍ ദൂ​​ര​​ത്തി​​ലോ വി​​സ്തീ​​ര്‍ണ​​ത്തി​​ലോ കു​​റ​​വു​​വ​​രി​​ല്ല. ബ​​ഫ​​ര്‍സോ​​ണ്‍ വ​​നാ​​തി​​ര്‍ത്തി​​വി​​ട്ട് കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ലേ​​ക്ക് ഒ​​രു കി​​ലോ​​മീ​​റ്റ​​ര്‍വ​​രെ വ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത് അ​​തേ​​പ​​ടി തു​​ട​​രു​​മ്പോ​​ള്‍ ഇ​​പ്പോ​​ള്‍ ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന ഒ​​ഴി​​വു​​ക​​ള്‍ ജ​​ന​​ങ്ങ​​ള്‍ക്ക് നേ​​ട്ട​​മു​​ണ്ടാ​​ക്കു​​ക​​യി​​ല്ല.

പെ​​രി​​യാ​​ര്‍ ക​​ടു​​വാ സ​​ങ്കേ​​ത​​ത്തി​​ന്‍റെ അ​​തി​​ര്‍ത്തി​​ക്കു​​ള്ളി​​ല്‍ പ്ര​​ശ്‌​​ന​​സ​​ങ്കീ​​ര്‍ണ​​മാ​​യ പ​​മ്പാ​​വാ​​ലി, എ​​യ്ഞ്ച​​ല്‍വാ​​ലി പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലു​​ള്ള​​വ​​ര്‍ക്ക് ഈ ​​വി​​ധി പ്ര​​ശ്‌​​ന​​പ​​രി​​ഹാ​​ര​​മ​​ല്ല. ഈ ​​പ്ര​​ദേ​​ശ​​ങ്ങ​​ളെ പെ​​രി​​യാ​​ര്‍ ക​​ടു​​വാ​​സ​​ങ്കേ​​ത​​ത്തി​​ല്‍ നി​​ന്നൊ​​ഴി​​വാ​​ക്കാ​​ന്‍ ജ​​നു​​വ​​രി 19ന് ​​സ​​ര്‍ക്കാ​​ര്‍ എ​​ടു​​ത്ത തീ​​രു​​മാ​​നം കേ​​ന്ദ്ര​​സ​​ര്‍ക്കാ​​രി​​ന് ന​​ല്‍കാ​​തെ ജ​​ന​​ങ്ങ​​ളെ സം​​സ്ഥാ​​നം ക​​ബ​​ളി​​പ്പി​​ക്കു​​ക​​യാ​​ണെന്നും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group