ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി ബൈബിള്‍ പാരായണം നടത്തും

ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയും, ഹിന്ദു മതവിശ്വാസിയുമായ ഋഷി സുനാക്, ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ ബൈബിള്‍ വായിക്കും. പുതിയ നിയമത്തിലെ വിശുദ്ധ പൗലോസ് ശ്ലീഹാ കൊളോസോസുകാര്‍ക്ക് എഴുതിയ ലേഖനത്തില്‍ നിന്നുള്ള ഭാഗമാണ് പ്രധാനമന്ത്രി വായിക്കുക. മറ്റന്നാള്‍ മെയ് 6ന് വെസ്റ്റ്മിന്‍സ്റ്റര്‍ അബ്ബിയില്‍വെച്ച് നടക്കുന്ന കിരീടധാരണത്തിന്റെ ഔദ്യോഗിക ആരാധനാക്രമം സംബന്ധിച്ചു കാന്റര്‍ബറി മെത്രാപ്പോലീത്താ കാര്യാലയം പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

രാഷ്ട്രത്തിന്റെ ഔദ്യോഗിക ചടങ്ങുകളില്‍ രാഷ്ട്രത്തിന്റെ തലവന്‍ എന്ന നിലയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിമാര്‍ ബൈബിള്‍ വായിക്കുന്ന പതിവുണ്ട്. ഇതനുസരിച്ചാണ് ഋഷി സുനക് ബൈബിള്‍ വായിക്കുക. ഇതാദ്യമായി ഇതര മതവിശ്വാസികളും കിരീടധാരണ ചടങ്ങില്‍ സജീവ പങ്കാളിത്തം വഹിക്കുമെന്ന് കാന്റര്‍ബറി മെത്രാപ്പോലീത്ത ജസ്റ്റിന്‍ വെല്‍ബിയുടെ ഔദ്യോഗിക കാര്യാലയമായ ലാംബെത്ത് പാലസ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സജീവ ഹിന്ദു മതവിശ്വാസിയായ ഋഷി സുനാക് ബൈബിള്‍ വായിക്കുന്നത് ചടങ്ങിന്റെ ബഹുസ്വരതയെ എടുത്തുക്കാട്ടുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group