നിരവധി ആവശ്യങ്ങള്‍ക്കായി യുപിഐ ഇടപാടുകള്‍ നടത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. പണം കയ്യില്‍ സൂക്ഷിക്കുന്നതിനു പകരം, യുപിഐ പേയ്മെന്റുകളെയാണ് പല ഘട്ടങ്ങളിലും ആശ്രയിക്കാനുള്ളത്.
എന്നാല്‍, ചില സമയത്ത് യുപിഐ ഇടപാടുകള്‍ പരാജയപ്പെടുന്നത് വലിയ തോതില്‍ പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. കൃത്യമായ രീതിയില്‍ യുപിഐ ഇടപാടുകള്‍ പൂര്‍ത്തീകരിക്കാൻ കഴിയാത്തതിന് പിന്നില്‍ പലവിധ കാരണങ്ങളുണ്ട്. പേയ്മെന്റുകള്‍ കൃത്യമായി പൂര്‍ത്തിയാക്കാൻ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഏതൊക്കെയെന്ന് പരിചയപ്പെടാം.
പ്രതിദിന യുപിഐ പേയ്മെന്റ് പരിധി മനസിലാക്കി വയ്ക്കുക
യുപിഐ ഇടപാടുകളുടെ പ്രതിദിന എണ്ണം മിക്ക ബാങ്കുകളും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരു യുപിഐ ഇടപാടില്‍ ട്രാൻസ്ഫര്‍ ചെയ്യാൻ കഴിയുന്ന പരമാവധി തുക ഒരു ലക്ഷം രൂപയാണ്. അതിനാല്‍, യുപിഐ ഉപയോഗിക്കുന്നവര്‍ പ്രതിദിന പരിധിയെ കുറിച്ച് അറിഞ്ഞിരിക്കുക..
യുപിഐ ഐഡിയുമായി ഒന്നിലധികം ബാങ്കുകള്‍ ലിങ്ക് ചെയ്യുക
ബാങ്കുകളുടെ സെര്‍വറുകള്‍ക്ക് പ്രശ്നം സംഭവിക്കുമ്ബോള്‍ യുപിഐ പേയ്മെന്റുകള്‍ തടസപ്പെടുന്നത് സാധാരണയാണ്. ഈ പ്രശ്നം ഒഴിവാക്കാൻ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ യുപിഐ ഐഡിയുമായി ലിങ്ക് ചെയ്യുന്നത് നല്ലതാണ്.
പണം ലഭിക്കേണ്ട വ്യക്തിയുടെ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുക.
യുപിഐ മുഖാന്തരം പണം അയക്കുമ്ബോള്‍ സ്വീകര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്ബര്‍, ഐ.എഫ്.എസ്.സി കോഡ് എന്നിവ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. തെറ്റായ വിവരങ്ങള്‍ എന്റര്‍ ചെയ്താല്‍ ഇടപാടുകള്‍ പരാജയപ്പെടും..
കൃത്യമായ യുപിഐ പിൻ നല്‍കുക.
ഇടപാട് നടത്തുന്ന വേളയില്‍ യുപിഐ പിൻ കൃത്യമായി രേഖപ്പെടുത്തേണ്ടത് അനിവാര്യമാണ്. പിൻ നമ്ബര്‍ കൃത്യമല്ലെങ്കില്‍ ഇടപാട് പൂര്‍ത്തിയാക്കാൻ കഴിയുകയില്ല. അതേസമയം, പിൻ നമ്ബര്‍ മറന്നു പോവുകയാണെങ്കില്‍ Forgot Pin എന്ന ഓപ്ഷൻ ഉപയോഗിച്ച് പുതിയ പിൻ നമ്ബര്‍ സെറ്റ് ചെയ്യാവുന്നതാണ്.
യുപിഐ ലൈറ്റ് സേവനം പ്രയോജനപ്പെടുത്തുക
ചെറിയ ഇടപാടുകളാണ് നടത്തുന്നതെങ്കില്‍ യുപിഐ ലൈറ്റ് ഉപയോഗപ്പെടുത്താവുന്നതാണ്. കുറഞ്ഞ തുകയ്ക്കുള്ള ഇടപാടുകള്‍ക്കാണ് യുപിഐ ലൈറ്റ് അവതരിപ്പിച്ചത്. ഇതിലൂടെ പിൻ നമ്ബര്‍ എന്റര്‍ ചെയ്യാതെ തന്നെ 200 രൂപ വരെയുള്ള ഇടപാടുകള്‍ വേഗത്തിലും എളുപ്പത്തിലും നടത്താൻ സാധിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group