ക്രൈസ്തവ ജീവിതത്തിന്റെ ശക്തിസ്രോതസാണ് ദൈവവചനമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ചങ്ങനാശേരി അതിരൂപത ബൈബിള്‍ അപ്പൊസ്തലേറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നൂറുമേനി ദൈവവചന മനഃപാഠമത്സരത്തിലെ വിജയികളുടെ നൂറുമേനി മഹാസംഗമം എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദിനാൾ. സഭയുടെ സാമൂഹിക കാരുണ്യ പ്രവര്‍ത്തനം വചനത്തിന്റെ പൂര്‍ത്തീകരണമാണ്. മറ്റ് രൂപതകള്‍ക്ക് എന്നും മാര്‍ഗദര്‍ശനം പകരുന്ന ചങ്ങനാശേരി അതിരൂപതയില്‍ ആവിഷ്കരിച്ച നൂറുമേനി വചന മനഃപാഠ മത്സര പദ്ധതി മാതൃകാപരമാണ്. കുട്ടികളുടെയും യുവജനങ്ങളുടെയും മതബോധനത്തിനും വചന പഠനത്തിനും ആധുനിക സാങ്കേതിക മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തണം- അദ്ദേഹം ഒാർമിപ്പിച്ചു. നൂറുമേനി സീസൺ ടു പ്രഖ്യാപനവും കർദിനാൾ നിര്‍വഹിച്ചു.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. വചനം സ്വന്തമാക്കുന്നതാണ് മഹത്തായ സമ്പത്തെന്നും വചനം ജീവിതത്തെ വിശുദ്ധീകരിക്കുമെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹപ്രഭാഷണം നടത്തി. മുന്‍ ഡിജിപി ഡോ. സിബി മാത്യൂസ്, നടനും സംവിധായകനുമായ ജോണി ആന്റണി, അതിരൂപത ബൈബിള്‍ അപ്പൊസ്തലേറ്റ് കുടുംബ കൂട്ടായ്മ ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, തുടങ്ങിയവർ സംസാരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group