അഡ്വ. ജോസ് വിതയത്തിലിന്റെ വേർപാട് സഭക്ക് തീരാനഷ്ടം: ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍

അഡ്വ.ജോസ് വിതയത്തിലിന്റെ വേര്‍പാടിലൂടെ നഷ്ടപ്പെട്ടത് പകരക്കാരനില്ലാത്ത സഭയുടെ അല്മായ അമരക്കാരനെയാണെന്ന് സി.ബി.സി.ഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.സഭാപ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല, പൊതുസമൂഹത്തിന്റെ വിവിധ തലങ്ങളിലും പ്രകാശം പരത്താന്‍ അദ്ദേഹത്തിനായി. പ്രതിസന്ധികളില്‍ സഭയ്ക്ക് പ്രതിരോധം തീര്‍ത്ത് വിശ്വാസമൂല്യങ്ങളില്‍ അടിയുറച്ചുനിന്ന് വിശ്വാസി സമൂഹത്തിന് പ്രതീക്ഷയും കരുത്തുമേകിയ അല്മായ നേതാവായിരുന്നു വിതയത്തില്‍.നിസ്വാര്‍ത്ഥ സേവനത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു ജോസ് വിതയത്തിൽ, അദ്ദേഹത്തിന്റെ വേർപാട് സഭയ്ക്കും സമൂഹത്തിനും തീരാ നഷ്ടമാണെന്നും വേര്‍പാടിന്റെ വേദനയില്‍ ഭാരത കത്തോലിക്ക സമൂഹമൊന്നാകെ പങ്കുചേരുന്നുവെന്നും വി.സി. സെബാസ്റ്റ്യന്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group