തിരുവനന്തപുരം: സിഐഎംആർ (സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ റിറ്റാർഡേഷൻ ) സ്ഥാപക ഡയറക്ടറായിരുന്ന ഫാ. തോമസ് ഫെലിക്സ് സിഎംഐയുടെ സന്നദ്ധ-സേവന പ്രവർത്തനങ്ങൾ മറ്റുള്ളവർക്കു മാതൃകയാകണമെന്നു പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ്.
സിഐഎംആർ സന്ദർശിക്കുന്നതിനും അന്തരിച്ച ഫാ.തോമസ് ഫെലിക്സിനു ആദരാഞ്ജലി അർപ്പിക്കുന്നതിനുമായിരുന്നു ഡോ.ആനന്ദബോസ് എത്തിയത്. തിരുവനന്തപുരത്ത് എത്തുമ്പോൾ ആദ്യമായി സിഐഎംആർ സന്ദർശിക്കണമെന്ന് തീരുമാനിച്ചിരുന്നതായി ഗവർണർ പറഞ്ഞു.
സിഐഎംആറിലെ ഭിന്നശേഷിക്കാരായ 120 സഹോദരങ്ങളുടെ പേരിൽ ജൻ ധൻ അക്കൗണ്ട് തുടങ്ങി നിശ്ചിത തുക ഓരോ അക്കൗണ്ടിലും നിക്ഷേപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർക്ക് ഫാ. ഫെലിക്സിന്റെ പേരിൽ അവാർഡ് നൽകുന്നതിനു തീരുമാനിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ ഇതിനായി നൽകും. ഇതിനു പുറമേ സിഐഎംആറിലേക്ക് ആവശ്യമായ ഫർണിച്ചറുകളും എത്തിക്കുന്നതിനു ഗവർണർ നിർദേശം നൽകി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group