തെരുവ് നായയുടെ ആക്രമണത്തിൽ 11 വയസുകാരന് ദാ​​​​രു​​​​ണാ​​​​ന്ത്യം

ക​​​​ണ്ണൂ​​​​ർ : തെ​​​​രു​​​​വു​​​​നാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ സം​​​​സാ​​​​ര​​​​ശേ​​​​ഷി​​​​യി​​​​ല്ലാ​​​​ത്ത പ​​​​തി​​​​നൊ​​​​ന്നു​​​​കാ​​​​ര​​​​നു ദാ​​​​രു​​​​ണാ​​​​ന്ത്യം. കണ്ണൂർ മു​​​​ഴ​​​​പ്പി​​​​ല​​​​ങ്ങാ​​​​ട് കെ​​​​ട്ടി​​​​ന​​​​കം സ്വ​​​​ദേ​​​​ശി നി​​​​ഹാ​​​​ൽ നൗ​​​​ഷാ​​​​ദ് ആ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചോ​​​​ടെ​​​​യാ​​​​ണു കു​​​​ട്ടി​​​​യെ കാ​​​​ണാ​​​​താ​​​​യ​​​​ത്. നാ​​​​ട്ടു​​​​കാ​​​​രും ബ​​​​ന്ധു​​​​ക്ക​​​​ളും ചേ​​​​ർ​​​​ന്നു ന​​​​ട​​​​ത്തി​​​​യ തെ​​​​ര​​​​ച്ചി​​​​ലി​​​​നൊ​​​​ടു​​​​വി​​​​ൽ സ​​​​മീ​​​​പ​​​​ത്തെ ആ​​​​ളൊ​​​​ഴി​​​​ഞ്ഞ പ​​​​റ​​​​മ്പിൽ​​​​നി​​​​ന്നു ചോ​​​​ര​​​​വാ​​​​ർ​​​​ന്ന നി​​​​ല​​​​യി​​​​ൽ നി​​​​ഹാ​​​​ലി​​​​നെ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ദേ​​​​ഹ​​​​മാ​​​​സ​​​​ക​​​​ലം നാ​​​​യ ക​​​​ടി​​​​ച്ച മു​​​​റി​​​​വു​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ര​​​​ക്തം വാ​​​​ർ​​​​ന്നാ​​​​ണു കു​​​​ട്ടി മ​​​​രി​​​​ച്ച​​​​തെ​​​​ന്നാ​​​​ണു നി​​​​ഗ​​​​മ​​​​നം.

ഒ​​​​രാ​​​​ഴ്ച മു​​​​ൻമ്പ് പാ​​​​നൂ​​​​രി​​​ലും പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലും കു​​​ട്ടി​​​ക​​​ൾ​​​ക്കു നേ​​​രേ തെ​​​​രു​​​​വു​​​​നാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. പാ​​​നൂ​​​രി​​​ൽ ഒ​​​​ന്ന​​​​ര​​​​വ​​​​യ​​​​സു​​​​കാ​​​​ര​​​​ന് ക​​​​ണ്ണി​​​​നും ചെ​​​​വി​​​​ക്കും മൂ​​​​ക്കി​​​​നും ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്കേ​​​​റ്റി​​​​രു​​​​ന്നു. കു​​​​ട്ടി ഇ​​​​പ്പോ​​​​ഴും ചി​​​​കി​​​​ത്സ​​​യി​​​​ലാ​​​​ണ്. 2022 സെ​പ്റ്റം​ബ​റി​ൽ തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് പത്തനംതിട്ട പെ​രു​നാ​ട് സ്വ​ദേ​ശി​യാ​യ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിനി​യാ​യ അ​ഭി​രാ​മി കൊല്ലപ്പെട്ടിരുന്നു. ക​ഴി​ഞ്ഞ ദി​വ​സം റാ​ന്നി, പെ​രു​നാ​ട് മേ​ഖ​ല​ക​ളി​ലാ​യി 19 പേ​ർ​ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group