അപരിചിതമായ ലിങ്കുകള്‍ ക്ലിക്ക് ചെയ്യരുതേ; മുന്നറിയിപ്പുമായി കേരള പോലീസ്

ഓഫർ ലിങ്കുകള്‍ മുഖാന്തരമുള്ള ഓണ്‍ലൈൻ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസ്.

ഇമെയില്‍, വിവിധ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ മുഖാന്തരമാണ് ഉപഭോക്താക്കള്‍ക്ക് വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകള്‍ ലഭിക്കുന്നത്. ജനങ്ങളെ ആകര്‍ഷിക്കുന്ന വിധം വിവിധ ഓഫറുകള്‍ നല്‍കുന്നതിനാല്‍ മിക്ക ആളുകളും ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയും, കെണിയിലാകുകയും ചെയ്യുന്നു.

അപരിചിതമായ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നതോടെ ബാങ്ക് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പ് സംഘത്തിന് ലഭിക്കുന്നതാണ്. അതിനാല്‍, സംശയാസ്പദമായ രീതിയില്‍ എത്തുന്ന ഒരു ലിങ്കുകളും ക്ലിക്ക് ചെയ്യുകയോ, ഡൗണ്‍ലോഡ് ചെയ്യുകയോ, ആപ്പ് ഇൻസ്റ്റാള്‍ ചെയ്യുകയോ ചെയ്യരുതെന്ന് കേരള പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തട്ടിപ്പ് ലിങ്കുകളോട് പ്രതികരിച്ച്‌ വഞ്ചിതരാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ച്‌ വരുകയാണെന്നും, ഈ സാഹചര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും പോലീസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group