ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം കുറയുന്നു

ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം മെയ് മാസത്തില്‍ 25 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.25 ശതമാനമായി കുറഞ്ഞു.

ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രിലില്‍ 4.7 ശതമാനമായിരുന്നു. 2022 മെയ് മാസത്തില്‍ പണപ്പെരുപ്പം 7.04 ശതമാനമായിരുന്നു.

തുടര്‍ച്ചയായി നാലാം മാസമാണ് ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറയുന്നത്. മാത്രമല്ല, ആര്‍ബിഐയുടെ കംഫര്‍ട്ട് സോണില്‍ അതായത് 6 ശതമാനത്തില്‍ താഴെ തുടരുന്നത് തുടര്‍ച്ചയായ മൂന്നാം മാസമാണ്. 2021 ഏപ്രിലില്‍ 4.23 ശതമാനമായതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.

ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം മേയില്‍ 2.91 ശതമാനമായിരുന്നു. ഏപ്രിലിലെ 3.84 ശതമാനത്തേക്കാള്‍ കുറവാണ് ഇത്. ഭക്ഷ്യ വിലക്കയറ്റം കുറഞ്ഞത് പണപ്പെരുപ്പം കുറയാൻ കരണമാക്കിയിട്ടുണ്ട്. ഇന്ധനത്തിന്റെയും വൈദ്യുതിയുടെയും വിലക്കയറ്റം ഏപ്രിലിലെ 5.52 ശതമാനത്തില്‍ നിന്ന് മേയില്‍ 4.64 ശതമാനമായി കുറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group