ആന്ധ്രാപ്രദേശിലെ മുൻ ബിഷപ്പ് കാലംചെയ്തു

ആന്ധ്രാപ്രദേശിലെ ശ്രീകാകുളം മുൻ ബിഷപ്പായിരുന്ന ബിഷപ്പ് എമിരിറ്റസ് ഇന്നയ്യ അദ്ദഗത്‌ല (Most Rev. Innayya Chinna Addagatla )(84)അന്തരിച്ചു.ഏപ്രിൽ 1 ന് രാത്രി 11.30 ന് ശ്രീകാകുളം ബിഷപ്പ് ഹൗസിൽ വെച്ചായിരുന്നു അന്ത്യം. നൽഗൊണ്ട ബിഷപ്പായി 1989-മുതൽ 1993 വരെയും ശ്രീകാകുളം ബിഷപ്പായി 1993-2018 വരെയും സേവനമനുഷ്ഠിച്ചിട്ടുണ്ട് .1937 മെയ് 2 ന് ജനിച്ച അദ്ദേഹം 1965 ജനുവരി 4 ന് വൈദികനായി അഭിഷേകം സ്വീകരിച്ചു . 51-ആം വയസ്സിൽ 1989 ഏപ്രിൽ 17-ന് അദ്ദേഹം നൽഗൊണ്ടയിലെ രണ്ടാമത്തെ ബിഷപ്പായി നിയമിതനായി. 1989 ജൂൺ 29-ന് നൽഗൊണ്ടയിലെ മരിയ റാണി കത്തീഡ്രലിൽ വച്ചയിരുന്നു സ്ഥാനാരോഹണ ശുശ്രൂഷകൾ.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1993 ജൂലൈ 1-ന് വിശാഖപട്ടണം അതിരൂപതയെ വിഭജിച്ച് ശ്രീകാകുളം രൂപത സ്ഥാപിച്ചപ്പോൾ ബിഷപ്പ് ഇന്നയ്യയെ നൽഗൊണ്ടയിൽ നിന്ന് ശ്രീകാകുളത്തേക്ക് മാറ്റി. തുടർന്ന് 1993 മുതൽ 2018 വരെ ശ്രീകാകുളം ബിഷപ്പായിരുന്നു. 2018 ഡിസംബർ 12-ന് അദ്ദേഹം സജീവ മെത്രാൻ ശുശ്രൂഷയിൽ നിന്ന് വിരമിച്ചു. 57 വർഷം വൈദികനും 32 വർഷമായി ബിഷപ്പായും ഇടയ ദൗത്യം നിർവഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group