അസം വെള്ളപ്പൊക്കo: അഞ്ച് ലക്ഷത്തോളം പേര്‍ ദുരിതത്തില്‍; വരും ദിവസങ്ങളിലും കനത്ത മഴ

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ആസാമിൽ കനത്ത നാശം.16 ജില്ലകളിലായി അഞ്ച് ലക്ഷത്തോളം ആളുകളെ മഴ ബാധിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിലും ഇടി മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയുമാണ്. നെമതിഘട്ടില്‍ (ജോര്‍ഹട്ട്) ബ്രഹ്മപുത്ര നദിയും, പുത്തിമാരി, പഗ്ലാഡിയ എന്നീ നദികള്‍ കാംരൂപ്, നല്‍ബാരി ജില്ലകളിലും കരകവിഞ്ഞു. കനത്ത മഴയ്ക്കും ഇടി മിന്നലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group