ആഴ്ചകൾക്കിടെ പട്ടിണിമൂലം എത്യോപ്യയിൽ 700ലധികം പേർ മരിച്ചതായി റിപ്പോർട്ട്.
അമേരിക്കയും യുഎന്നും ഭക്ഷ്യസഹായം നിർത്തിയതുമൂലമാണിത്. പട്ടിണിപ്പാവങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ചുകടത്തി വില്പന നടത്തുന്നതിനെത്തുടർന്നാണു ഭക്ഷ്യസഹായം നിർത്തിയത്.
മാർച്ചിലാണ് യുഎന്നും യുഎസും ആദ്യം ടിഗ്രേയിലേക്കുള്ള ഭക്ഷ്യസഹായം നിർത്തിയത്. തുടർന്ന് ജൂണിൽ എത്യോപ്യ മുഴുവൻ ഭക്ഷ്യസഹായം നിർത്തി. രണ്ടു കോടി ആളുകളെ അതു ബാധിച്ചു. മാർച്ചിനുശേഷം ടിഗ്രേയിലെ ഏഴു സോണുകളിൽ 728 പേർ പട്ടിണികിടന്നു മരിച്ചുവെന്ന് ഡിസാസ്റ്റർ റിസ്ക് മാനേജ്മെന്റ് കമ്മീഷൻ അറിയിച്ചു. മരിച്ചവരിലേറെയും കുട്ടികളും വയോധികരുമാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group