ബ്രി​ട്ട​ണി​ലെ ആ​ദ​ര​ണീ​യ ബ​ഹു​മ​തി​ തൃ​ശൂ​ര്‍ മാ​ള സ്വ​ദേ​ശി​ക്ക്

ബ്രി​ട്ട​ണി​ലെ ആ​ദ​ര​ണീ​യ ബ​ഹു​മ​തി​യാ​യ ദ ​മോ​സ്റ്റ് എ​ക്‌​സ​ലെ​ന്‍റ് ഓ​ര്‍ഡ​ര്‍ ഓ​ഫ് ദ ​ബ്രി​ട്ടീ​ഷ് എം​പ​യ​ര്‍ ബ​ഹു​മ​തി​ക്ക് തൃ​ശൂ​ര്‍ മാ​ള സ്വ​ദേ​ശി​നി ജോ​യ്‌​സി ജോ​ണി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ചാ​ള്‍സ് രാ​ജാ​വി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സെ​ന്‍ട്ര​ല്‍ ചാ​ന്‍സ​റി ഓ​ഫ് ദ ​ഓ​ര്‍ഡ​ര്‍ ഓ​ഫ് കിം​ഗ്ഹൂ​ഡ് ആ​ണ് ബ​ഹു​മ​തി​ക്ക് ജോ​യ്‌​സി​യെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

വി​ദ്യാ​ഭ്യാ​സ, സാ​ങ്കേ​തി​ക​വി​ദ്യ മേ​ഖ​ല​യി​ല്‍ ക​ഴി​വു​തെ​ളി​യി​ച്ച ജോ​യ്‌​സി​ക്ക് ടെ​ക്‌​നോ​ള​ജി മേ​ഖ​ല​യി​ലെ സേ​വ​ന​ത്തി​നാ​ണ് പു​ര​സ്‌​കാ​രം. 44കാ​രി​യാ​യ ജോ​യ്‌​സി കു​ടും​ബ സ​മേ​തം ല​ണ്ട​നി​ലാ​ണ് താ​മ​സം.

മി​ക​ച്ച സം​രം​ഭ​ക​യെ​ന്ന് പേ​രെ​ടു​ത്ത ജോ​യ്‌​സി, എ​ഡ്‌​ടെ​ക് അ​ഡ്വ​വൈ​സ​റും മി​ക​ച്ച വാ​ഗ്മി​യു​മാ​ണ്. ല​ണ്ട​ന്‍ ട്രി​നി​റ്റി കോ​ള​ജി​ലെ മു​ന്‍ സ്ട്രാ​റ്റ​ജി ആ​ൻ​ഡ് ഡി​ജി​റ്റ​ല്‍ ട്രാ​ന്‍സ്‌​ഫോ​ര്‍മേ​ഷ​ന്‍ വി​ഭാ​ഗം ഡ​യ​റ​ക്ട​റു​മാ​യി​രു​ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group