നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 12ന്

ആലപ്പുഴ : അഭ്യൂഹങ്ങൾക്ക് അവസാനം കുറിച്ച് ആലപ്പുഴക്കാരുടെ അഭിമാനമായ 69-മത് നെഹ്‌റു ട്രോഫി വള്ളംകളി ആ​ഗസ്ത് 12ന് പുന്നമടക്കായലിൽ നടത്താൻ തീരുമാനം. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെള്ളിയാഴ്ച ചേർന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. നെഹ്‌റു ട്രോഫി വള്ളംകളിയും സിബിഎല്ലും ചേർത്ത് ഉയർന്നുവന്ന അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ലെന്നും കഴിഞ്ഞ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തന്നെ മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. നെഹ്‌റു ട്രോഫി മത്സരത്തിന് സർക്കാരിൽ നിന്ന് ലഭിച്ചു കൊണ്ടിരുന്ന ധനസഹായം ഇത്തവണയും അതേപോലെ തുടരുമെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. നെഹ്‌റു ട്രോഫിയുടെ തനത് സ്വഭാവം നിലനിർത്തുമ്പോൾതന്നെ സിബിഎല്ലുമായി സഹകരിച്ച് പോകാനുള്ള നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് എച്ച് സലാം എംഎൽഎ പറഞ്ഞു. എൻടിബിആർ സൊസൈറ്റിയുടെ ചെയർപേഴ്‌സൺ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ചടങ്ങിൽ 68-ാമത് നെഹ്‌റുട്രോഫി ബോട്ട് റേസിന്റെ സുവിനിയർ പ്രകാശനവും നടന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group