മേയ് 15-ന് വാഴ്ത്തപെട്ട ദേവസഹായം പിള്ള യോടൊപ്പം മറ്റ് മൂന്ന് വാഴ്ത്തപെട്ടവർ കൂടി വിശുദ്ധരുടെ ഗണത്തിലേക്ക്..

മേയ് 15-ന് ഇന്ത്യയിൽ നിന്നുള്ള വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ കൂടെ മറ്റ് മൂന്ന് വാഴ്ത്തപെട്ടവരെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്താൻ ഫ്രാൻസിസ് പാപ്പ ഇന്ന് (മാർച്ച് നാലിന് ) വത്തിക്കാനിൽ കൂടിയ കൺസിസ്റ്ററിയിൽ തീരുമാനിച്ചു ..

കത്തോലിക്കാ ജേർണലിസത്തിൽ തുടക്കകാരിൽ ഒരാളും, ജർമ്മൻ നാസി ഭരണകാലത്ത് ഡക്കാവുവിലെ കോൺസെൻട്രേഷൻ ക്യാമ്പിൽ വച്ച് രക്തസാക്ഷിയായ നെതർലന്റുകാരൻ ഫാ. ടിറ്റോ ബ്രാൻഡ്‌സ്മയും, തെക്കേ ഇറ്റലിയിലെ പലെർമോയിൽ ജനിച്ച മേരി ഓഫ് ജീസസ് എന്ന കന്യാസ്ത്രീയെയും, ഫ്രഞ്ചുകാരിയായ സിസ്റ്റർ മരിയ റിവിയറെയും ആണ് ഈ വരുന്ന മെയ് 15 ന് വത്തിക്കാനിൽ വച്ച് നടക്കുന്ന നാമകരണ ചടങ്ങിൽ വിശുദ്ധരായി പാപ്പ പ്രഖ്യാപിക്കുക.

ഇന്ത്യയിൽ നിന്നുള്ള ദേവസാഹായം പിള്ള, വാഴ്. ചാൾസ് ഡി ഫൂക്കോൾഡ്, ദൈവവിളി സഭ സ്ഥാപിച്ച ഫാ. ജസ്റ്റിനിയാനോ റുസോളിനോ എന്നിങ്ങനെ ആറ് പേരുടെ കൂടെയാണ് ഇവർ മൂന്ന് പേരും വിശുദ്ധരായി നാമകരണം ചെയ്യപെടുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group