ജൂബിലി വർഷത്തിന് മുന്നോടിയായി നിരവധി നിർമ്മാണ പദ്ധതികളുമായി റോം

2025-ൽ നടക്കാനിരിക്കുന്ന മഹാ ജൂബിലി വർഷത്തിനു മുന്നോടിയായി നിരവധി നിർമ്മാണ പദ്ധതികൾ പ്രഖ്യാപിച്ച് റോം നഗരസഭ.

സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നിന്നും, ഇപ്പോൾ മ്യൂസിയമായി പ്രവർത്തിക്കുന്ന കാസ്റ്റൽ സാന്റ് ആഞ്ചലോയിലേയ്ക്കുളള നടപ്പാത നിർമ്മിക്കുന്ന പദ്ധതിയാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. വിശുദ്ധ മിഖായേലിന്റെ വലിയൊരു മാർബിൾ രൂപം കാസ്റ്റൽ സാന്റ് ആഞ്ചലോയ്ക്ക് മുകളിലുണ്ട്. റോമൻ ചക്രവർത്തിയായിരുന്ന ഹാഡ്രിയാനാണ് ശവകുടീരമായി ഉപയോഗിക്കാൻ വേണ്ടി ഈ കെട്ടിടം ആദ്യം നിർമ്മിക്കുന്നത്. പിന്നീട് മാർപാപ്പമാർക്ക് വേണ്ടി ഇതൊരു കോട്ടയാക്കി മാറ്റി. കാസ്റ്റൽ സാന്റ് ആഞ്ചലോയെ വത്തിക്കാനുമായി ബന്ധിപ്പിക്കുന്ന പിയാസ പിയയുടെ അറ്റകുറ്റ പണികൾ ഇതുമായി ബന്ധപ്പെട്ട് നടക്കും. ഈ നിർമ്മാണ പദ്ധതികൾക്ക് മൊത്തം 77 മില്യൺ ഡോളർ ചിലവ് വരുമെന്നാണ് വത്തിക്കാന്റെ ജൂബിലി വെബ്സൈറ്റിൽ പറയുന്നത്.

ഇറ്റലിയും വത്തിക്കാനും തമ്മിലുള്ള ആലിംഗനമെന്ന വിശേഷണമാണ് പദ്ധതിയെ നഗരത്തിന്റെ മേയർ വിശേഷിപ്പിച്ചിരിക്കുന്നത്. ‘പ്രത്യാശയുടെ ജൂബിലി’ക്ക് വേണ്ടി കടന്നുവരുമെന്ന് പ്രതീക്ഷിക്കുന്ന മൂന്നര കോടിയോളം ആളുകൾക്ക് വേണ്ടിയാണ് നിർമ്മാണ പദ്ധതികൾക്ക് രൂപം നൽകുന്നത്. സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ കവാടത്തിലൂടെ പ്രവേശിക്കാനും, ദണ്ഡവിമോചനം സ്വന്തമാക്കാനും വിശ്വാസികൾക്ക് ജൂബിലി വർഷം അവസരം ലഭിക്കും. ജൂബിലി വർഷവുമായി ബന്ധപ്പെട്ട് ഏകദേശം തൊണ്ണൂറോളം പദ്ധതികൾ നടപ്പിലാക്കാൻ നഗരസഭ ആലോചിക്കുന്നുണ്ട്. 2024 ക്രിസ്മസ് മുന്നോടിയായി പദ്ധതികൾ എല്ലാം പൂർത്തിയാക്കുവാന്‍ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. ഓഗസ്റ്റ് ഒന്നാം തീയതി നിർമ്മാണ പദ്ധതികൾക്ക് തുടക്കമാകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group