ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ നിർണായക പങ്കുവഹിച്ച ബ്രിട്ടീഷ് മിഷനറിയുടെ 150-ാം ജന്മവാർഷികം

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയും ദരിദ്രരായ ഇന്ത്യൻ ജനതയ്ക്ക് വേണ്ടിയും നിലകൊണ്ട ബ്രിട്ടീഷ് മിഷണറിയായ ചാൾസ് ഫ്രിയർ ആൻഡ്രൂസിന്റെ 150 ജന്മവാർഷികം ആരവങ്ങളില്ലാതെ കടന്നുപോയി.ബ്രിട്ടീഷ് ഭരണകാലത്ത് ധാരാളം ഇംഗ്ലീഷുകാർ ഇന്ത്യയിൽ വന്നിരുന്നു. എന്നാൽ അവരിൽ നിന്നും വ്യത്യസ്തനായിരുന്നു ആംഗ്ലിക്കൻ പുരോഹിതനായ ചാൾസ് ഫ്രിയർ ആൻഡ്രൂസ്. പൊതുജീവിതത്തിൽ രാഷ്ട്രീയവും സാമൂഹികവും ദൈവശാസ്ത്രപരവുമായ കാഴ്ചപ്പാടുകളിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിചെന്ന ഇന്ത്യയുടെ ദീനബന്ധു (ദരിദ്രന്റെ സുഹൃത്ത്) ആയിരുന്നു ഈ ആംഗ്ലിക്കൻ പുരോഹിതൻ.ഇന്ത്യയിലെ വൈവിധ്യപൂർണ്ണവുo സങ്കീർണ്ണവുമായ സാമൂഹ്യരാഷ്ട്രീയ സംവിധാനങ്ങൾ ഒരുമിപ്പിച്ചു കൊണ്ട് ദൈവരാജ്യം പ്രഘോഷണം നിർവ്വഹിക്കുവാനും ദരിദ്രരുടെ കണ്ണീരൊപ്പാനും ഈ മിഷനറി വൈദികൻ നടത്തിയ പ്രവർത്തനങ്ങൾ ഇന്ത്യൻ ജനതയ്ക്ക് മറക്കാനാവില്ല,പാവങ്ങൾക്ക് തുല്യതയും നീതിയും ആവശ്യപ്പെട്ട്കൊണ്ട് ഫാ.ആൻഡ്രൂസ് ക്രിസ്ത്യൻ ദൈവശാസ്ത്രജ്ഞരെയും സാമ്രാജ്യത്തെയും അവരുടെ ധാർമ്മികയെ പുനർവിചിന്തനത്തിന് പാത്രമാക്കി.മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാനും ബ്രിട്ടീഷുകാർക്കെതിരായ അഹിംസാ പ്രസ്ഥാനം ഏറ്റെടുക്കാനും ആൻഡ്രൂസ് സ്വാധീനിച്ചതായി ചരിത്രം പറയുന്നു. ആൻഡ്രൂസും ഗാന്ധിയും ഇല്ലായിരുന്നെങ്കിൽ ആധുനിക ഇന്ത്യയുടെ ചരിത്രം വളരെ വ്യത്യസ്തമാകുമായിരുന്നു. ഇന്ത്യൻ ജനതക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച്കാലത്തിന്റെ യവനികയിലേക്ക് മറഞ്ഞ ഈ ബ്രിട്ടീഷ് മിഷ്ണറിയുടെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം അർപ്പിക്കുകയാണ് ഭാരത ക്രൈസ്തവ സമൂഹം…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group