കൊച്ചി : കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് എസ്. മണികുമാർ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാകും. ചെയർമാൻ നിയമനത്തിനായി സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതി യോഗം ചേർന്നപ്പോൾ എസ്. മണികുമാറിന്റെ പേര് നിർദേശിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിയോജിപ്പു രേഖപ്പെടുത്തി. സമിതിയിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാം. ഈ സാഹചര്യത്തിൽ മണികുമാർ ചെയർമാനാകും.
കഴിഞ്ഞ ഏപ്രിൽ 24 നാണ് അദ്ദേഹം കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയി വിരമിച്ചത്. 2006 ജൂലൈയിൽ മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജി ആയി നിയമിതനായ മണികുമാർ 209 ഒക്ടോബർ 11 നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയി നിയമിതനായത്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group