വടക്കു-കിഴക്കൻ സംസ്ഥാനങ്ങളുടെ പ്രത്യേക പദവി മാറ്റില്ല: കേന്ദ്രസർക്കാർ

ഇന്ത്യയിലെ വ​ട​ക്കു-​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക പ​ദ​വി​യി​ൽ മാ​റ്റം വ​രു​ത്താ​ൻ ആ​ലോ​ചി​ക്കു​ന്നി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ.

ജ​മ്മു-​കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ്ധ​തി റ​ദ്ദാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ളി​ൽ സു​പ്രീംകോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ൽ വാ​ദം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സോ​ളി​സിറ്റര്‍ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഭ​ര​ണ​ഘ​ട​ന​യു​ടെ 370 അ​നു​ച്ഛേ​ദ​പ്ര​കാ​രം താ​ത്കാ​ലി​ക​മാ​യാ​ണ് ജ​മ്മു-​കാ​ഷ്മീ​രി​ന് പ്ര​ത്യേ​ക പ​ദ​വി ന​ൽ​കി​യ​ത്. എ​ന്നാ​ൽ, വ​ട​ക്കു-​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പ​ദ​വി​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

മ​നീ​ഷ് തി​വാ​രി സു​പ്രീം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഇ​ട​ക്കാ​ല അ​പേ​ക്ഷ​യി​ലാ​ണ് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

വ​ട​ക്കു-​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മ​നീ​ഷ് തി​വാ​രി കോ​ട​തി​യി​ൽ പ​റ​ഞ്ഞ​പ്പോ​ൾ, കേ​ന്ദ്ര​ത്തി​ന് അ​ങ്ങ​നെ ഉദ്ദേശ്യമില്ലെ​ങ്കി​ൽ എ​ന്തി​നു പേ​ടി​ക്ക​ണ​മെ​ന്ന് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് ത​ല​വ​നാ​യ ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് ചോ​ദി​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group