കൂട്ട ബലാത്സംഗത്തിന് ഇരയായ കത്തോലിക്കാ സന്യാസിനി തെളിവുകൾ നൽകാൻ കോടതിയിൽ ഹാജരായി

കന്ധമാനില്‍ നടന്ന ക്രൈസ്തവ വിരുദ്ധ കലാപത്തിനിടെ കൂട്ട ബലാത്സംഗത്തിന് ഇരയായ കത്തോലിക്കാ സന്യാസിനി കുറ്റാരോപിതർക്കെതിരെ തെളിവുകൾ നൽകാൻ കോടതിയിൽ ഹാജരായി. കുറ്റാരോപിതർക്ക് എതിരെ തെളിവുകൾ നൽകാൻ കട്ടക്കിലെ ജില്ലാ സെഷൻസ് കോടതിയിലാണ് സിസ്റ്റർ ഹാജരായത്.

താൻ ഈ കേസുമായി 15 വർഷമായി ജീവിക്കുകയാണെന്നും, ഒറ്റയ്ക്കാണെങ്കിലും കന്ധമാലിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഇപ്പോഴും കോടതിയിൽ ഹാജരാകുന്നതെന്നും സന്യാസിനി പറഞ്ഞു. തന്റെ കേസിനെ പറ്റി ആരും ഇപ്പോൾ ഗൗനിക്കുന്നില്ലായെന്ന ദുഃഖവും സിസ്റ്റർ ‘മാറ്റേഴ്സ് ഇന്ത്യ’ എന്ന മാധ്യമത്തോട് പങ്കുവെച്ചു.

സംസ്ഥാന സർക്കാർ ഇതുവരെ ഇരയായ സന്യാസിനിക്ക് വേണ്ടി അഭിഭാഷകരെ നിയമിച്ചിട്ടില്ലാത്തതിനാൽ തെളിവുകൾ ശേഖരിക്കാൻ സാധിച്ചിട്ടില്ല. സന്യാസിനിക്ക് വേണ്ടി സർക്കാർ അഭിഭാഷകരെ നിയമിച്ചതിനു ശേഷം തെളിവുകൾ ഔദ്യോഗികമായി സ്വീകരിക്കാൻ മറ്റൊരു തീയതി കോടതി അനുവദിക്കാൻ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നു. യേശു തന്നോടൊപ്പമുണ്ട് എന്നതിലാണ് ആശ്വാസം കണ്ടെത്തുന്നതെന്നു സിസ്റ്റര്‍ പറയുന്നു. ഹൈന്ദവ നേതാവായ ലക്ഷ്മണാനന്ദ സരസ്വതിയെ കൊലപ്പെടുത്തിയെന്ന് ക്രൈസ്തവർക്കെതിരെ വ്യാജ ആരോപണം ഉയർന്നതിന് പിന്നാലെയാണ് 2008 ഓഗസ്റ്റ് 24ന് രാജ്യത്തെ നടുക്കിയ കലാപം ആരംഭിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group