നിയുക്ത ആർച്ച് ബിഷപ്പ് ജോർജ് പനംതുണ്ടിൽ ഇന്ന് റമ്പാൻ പട്ടം സ്വീകരിക്കും

ഫ്രാൻസിസ് മാർപാപ്പയുടെ സ്ഥാനപതിയായി ഖസാക്കിസ്ഥാനിലേക്ക് നിയമിതനായ നിയുക്ത ആർച്ച് ബിഷപ്പ് റവ.ഡോ. ജോർജ് പനംതുണ്ടിൽ ഇന്നു രാവിലെ പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന വിശുദ്ധ കുർബാന മധ്യേ മലങ്കര ആരാധന ക്രമമനുസരിച്ച് മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായിൽനിന്നു റമ്പാൻ പട്ടം സ്വീകരിക്കും.

ചടങ്ങിൽ സഭയിലെ മറ്റ് ബിഷപ്പുമാർ സംബന്ധിക്കും. ഇപ്പോൾ സൈപ്രസിലെ വത്തിക്കാൻ കാര്യാലയത്തിൽ പ്രവർത്തിക്കുന്ന ജോർജ് പനംതുണ്ടിലിന്റെ മെത്രാഭിഷേക ശുശ്രൂഷകൾ അടുത്ത മാസം ഒമ്പതിന് റോമിൽ നടത്തപ്പെടും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group