ഭാരതത്തിന്റെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 പേടകത്തിലെ വിക്രം ലാൻഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയകരം. പേടകം ബുധനാഴ്ച ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡ് ചെയ്യും.
ഇന്നലെ പുലർച്ചെ നടത്തിയ ഭ്രമണപഥം താഴ്ത്തലിന്റെ ഫലമായി പേടകം ചന്ദ്രനിൽ നിന്ന് 25 കിലോമീറ്റർ കുറഞ്ഞ ദൂരത്തിലും 134 കിലോമീറ്റർ കൂടിയ ദൂരത്തിലുമുള്ള ഭ്രമണപഥത്തിലാണ് ഭ്രമണം ചെയ്യുന്നത്. ബുധനാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 18.04ന് പേടകം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രോ അറിയിച്ചു.
പ്രഗ്യാൻ റോവറിനെ വഹിക്കുന്ന വിക്രം ലാൻഡർ ചന്ദ്രനിലേക്ക് ഇറക്കുന്നതിനു മുന്നോടിയായാണ് ഭ്രമണപഥം താഴ്ത്തുന്നത്. ഭ്രമണപഥം താഴ്ത്തലിലൂടെ സോഫ്റ്റ്ലാൻഡിംഗ് സുഗമമാക്കുന്നതിനായി പേടകത്തെ ചന്ദ്രനു സമീപത്തേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ‘മാൻസിനസ് സി’ ഗർത്തത്തിന് അടുത്തായി നാല് കിലോമീറ്റർ നീളവും 2.4 കിലോമീറ്റർ വീതിയുമുള്ള പ്രദേശത്ത് ലാൻഡറിനെ ഇറക്കാനാണ് ഇസ്രോയുടെ പദ്ധതി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group