ഇന്ത്യൻ ജനതയെ നെഞ്ചോട് ചേർത്ത് പാപ്പാ ഇന്ത്യയിലേക്ക് മാർപാപ്പയെ ക്ഷണിച്ച് മോദി….

വത്തിക്കാൻ സിറ്റി : ചരിത്രത്തിലെ പൊൻതൂവലായിവിശേഷിപ്പിക്കാവുന്ന ഫ്രാൻസിസ് മാർപാപ്പ- മോദി കൂടിക്കാഴ്ചയ്ക്ക് വേദിയായി വത്തിക്കാൻ. ഇന്ത്യൻ ജനതയെ നെഞ്ചോട് ചേർത്ത് മാർപാപ്പയെ ഇന്ത്യൻ സന്ദർശനത്തിനു നേരിട്ടു ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മാർപ്പാപ്പ അനുകൂല മറുപടി നൽകിയെങ്കിലും എപ്പോഴാകും സന്ദർശനമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇന്ത്യയിൽ ക്രൈസ്തവർ നേരിട്ടുവരുന്ന വിവിധ പ്രശ്നങ്ങൾ മാർപ്പാപ്പ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി; പരിഹാരമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

അര മണിക്കൂറാണ് കൂടിക്കാഴ്ചയ്ക്കു മാറ്റിവച്ചിരുന്നതെങ്കിലും ഊഷ്മളാന്തരീക്ഷത്തിൽ ആശയ വിനിമയം നീണ്ടപ്പോൾ മുന്നു മടങ്ങോളം സമയമെടുത്തു.ലോക സമാധാനം,കാലാവസ്ഥാ വ്യതിയാനം, കോവിഡ് പ്രതിരോധം, മതപീഡനങ്ങ മനുഷ്യാവകാശ സംരക്ഷണം, ഭക്ഷ്യ ക്ഷാമം തുടങ്ങ ആഗോള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.

സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു സമീപമുള്ള വത്തിക്കാൻ പാലസിലെ മാർപ്പാപ്പയുടെ സ്വകാര്യ ലൈബ്രറിയിൽ ആയിരുന്നു കൂടിക്കാഴ്ച, വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദിനാൾ പിയത്ര പരോളിൻ സന്നിഹിതനായിരുന്നു. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും മോഡിയുടെ ഒപ്പമുണ്ടായിരുന്നു. ഇന്ത്യയിലെ കോവിഡ് സാഹചര്യവും
കോവിഡിന്റെ രണ്ട് തരംഗങ്ങളെ രാജ്യം എങ്ങനെ അതിജീവിച്ചുവെന്ന് മോഡി മാർപാപ്പയോട് വിശദീകരിച്ചു.

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോഡി റോമിലെത്തിയത്. മാർപാപ്പയെ സന്ദർശിച്ച ശേഷം വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി ഉൾപ്പെട്ട പ്രതിനിധി സംഘവുമായി മോഡിയും സംഘവും തുടർ കൂടിക്കാഴ്ച നടത്തി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group