അച്ചന്മാർ കളിക്കളത്തിലും!!! അഖില കേരള ടൂർണമെന്റ് ഒരുങ്ങുന്നു

സ്പോർട്സിൽ ഒരു കൈ നോക്കുന്ന പുരോഹിതരുടെ എണ്ണം കേരളത്തിൽ ഏറുന്നു. അത്തരക്കാർക്കു വേണ്ടി ഇതാ, ഒരു അഖില കേരള ടൂർണമെൻ്റും ഒരുങ്ങുന്നു.

അറുപത്തിനാല് ടീമുകളിലായി 128 കത്തോലിക്കാ പുരോഹിതർ അണിനിരക്കുന്ന ഫാ. സാജു മെമ്മോറിയൽ അഖില കേരള ബാഡ്മിൻ്റൺ ടൂർണമെൻ്റിന് സെപ്റ്റംബർ 28-ാം തീയതി കളമശ്ശേരി രാജഗിരി സ്പോർട്സ് സെൻ്ററിൽ വിസിൽ മുഴങ്ങും.

കായിക പ്രേമികളായ വൈദികരെ ഒന്നിപ്പിക്കാൻ മുൻകൈയെടുത്തിരിക്കുന്നത് കോട്ടപ്പുറം രൂപതയിലെ വൈദികക്കൂട്ടായ്മയാണ്.2020 മാർച്ച് 14ന് ബാഡ്മിൻ്റൺ കളിക്കുന്നതിനിടയിൽ കോർട്ടിൽ കുഴഞ്ഞു വീണ് മരിച്ച തങ്ങളുടെ പ്രിയപ്പെട്ട കളിക്കൂട്ടുകാരൻ ഫാ. സാജു കണിച്ചുകുന്നത്തിൻ്റെ സ്മരണ നിലനിറുത്താനാണ് കോട്ടപ്പുറം രൂപതയിലെ വൈദികർ ഇതു സംഘടിപ്പിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group