പലവിധ പ്രതിസസികൾ ഉണ്ടാകുന്നത് നമ്മളെ തകർക്കാനല്ല ദൈവഹിതത്തിന് അനുസൃതമായി വളർത്താനാണ്

നാം ഒരോരുത്തരിൽ നിന്നും പാപത്തിന്റെ അവസ്ഥകളെ പലവിധ ജീവിത സാഹചര്യങ്ങളിലൂടെ ചൂളയിൽ നിന്ന് ലോഹം വേർതിരിച്ച് എടുക്കുന്നത് പോലെ ശുദ്ധീകരിക്കുന്നു. ശുദ്ധ സ്വർണത്തെ വേർതിരിച്ചെടുക്കുന്നതും, മനോഹരങ്ങളായ ആഭരണങ്ങളാക്കി മാറ്റുന്നതും അഗ്നി ശോധന വഴിയാണ്. ഏകദേശം 1,064 °C ചൂടാണ്, ശുദ്ധ സ്വർണ്ണം വേർതിരിച്ചെടുക്കാനും, മനോഹരങ്ങളായ ആഭരണങ്ങളാക്കി മാറ്റാനും വേണ്ടി വരുന്നത്. ഇതുപോലെ തന്നെയാണ് ക്രിസ്തീയജീവിതവും, നാം ക്രിസ്തുവിനെ അനുഗമിച്ചു എന്നു പറയുന്നത് കൊണ്ട് , നാം ഓരോരുത്തരുടെയും ജീവിതത്തിൽ നിന്ന് പ്രശ്നങ്ങൾ മാറി പോകുന്നില്ല. പ്രശ്നങ്ങളെ അതിജീവിക്കാൻ ഉള്ള ദൈവികകൃപ അവിടുന്ന് പകർന്നു നൽകും.

അഗ്നി ശോധനയാൽ സ്വർണ്ണം വേർതിരിച്ചെടുക്കുന്നത് പോലെ, ഓരോ വ്യക്തികളിൽ നിന്നും അശുദ്ധിയെമാറ്റി, വിശുദ്ധിയെ വേർതിരിച്ചെടുക്കുകയാണ് യേശു പല വിധ ജീവിത സാഹചര്യങ്ങളിലൂടെ നമ്മിലൂടെ ചെയ്യുന്നത്. ക്രിസ്തീയ ജീവിതത്തിൽ വേദനകളും, അവഹേളനങ്ങളും, പരിഹാസങ്ങളും, ഉണ്ടാകും. എന്നാൽ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ, ക്രിസ്തീയ വിശ്വാസത്തിൽ നിന്ന് വ്യതിചലിക്കാതെ യേശുക്രിസ്തുവിനെ മുറുകെപ്പിടിച്ച് മുന്നോട്ട് നീങ്ങുക. തിരുവചനത്തിൽ ജോബിനെ പരീക്ഷിക്കുന്നതിനായി ദൈവം സാത്താനെ അനുവദിച്ചു, എന്നാൽ സാത്താന്റെ പരീക്ഷണങ്ങളിൽ ജോബ് വിജയിച്ചപ്പോൾ, ദൈവം ജോബിന് നഷ്ടപ്പെട്ടതിന് ഇരട്ടിയിലധികമായി മടക്കിക്കൊടുത്തു.

ജീവിതത്തിൽ പലവിധ പ്രതിസസികൾ ഉണ്ടാകുന്നത് നമ്മളെ തകർക്കാനല്ല ദൈവഹിതത്തിന് അനുസ്യതമായി വളർത്താനാണ്. ജീവിതത്തിൽ പല വ്യക്തികളും വലിയ പ്രതിസന്ധികളിൽ കൂടിയായിരിക്കും പോകുന്നത്, എന്നാൽ പ്രതിസന്ധികൾ കർത്താവിന്റെ കരങ്ങളിൽ കൊടുക്കുക, അവിടുന്ന് നിന്നെ കൈപിടിച്ചുയർത്തും. ജീവിതത്തിലെ ഏതു പ്രതിസന്ധികളിലും, സ്വർഗ്ഗീയ നിത്യത ലക്ഷ്യമാക്കി ക്രിസ്തീയ വിശ്വാസത്തിൽ മുറുകെപ്പിടിച്ച് നാം ഓരോരുത്തർക്കും ജീവിക്കാം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group