ഇസ്രായേൽ-ഹമാസ് സംഘർഷo; ഇതുവരെ കൊല്ലപ്പെട്ടത് മൂവായിരത്തഞ്ഞൂറോളം കുട്ടികൾ : യുനിസെഫ്

ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ ഇതുവരെ മൂവായിരത്തഞ്ഞൂറോളം കുട്ടികൾ കൊല്ലപ്പെട്ടുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യുനിസെഫിന്റെ വക്താവ് ജെയിംസ് എൽഡർ. പത്ത് ലക്ഷത്തോളം കുട്ടികൾ ജലദൗർലഭ്യം മൂലം വൈഷമ്യം അനുഭവിക്കുന്നുണ്ടെന്നും ജനീവയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. സംഘർഷങ്ങൾ ആരംഭിച്ചപ്പോൾ മുതൽ തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടികളെ സ്വാതന്ത്രരാക്കുന്നതിനായി ഗാസാ മുനമ്പിൽ വെടിനിറുത്തലിന് ആഹ്വാനം ചെയ്തുവെന്നും കുട്ടികളെ കൊലപ്പെടുത്തരുതെന്ന് മറ്റ് പ്രസ്ഥാനങ്ങൾക്കൊപ്പം തങ്ങളും ആവശ്യപ്പെട്ടിരുന്നുവെന്നും ജെയിംസ് എൽഡർ പറഞ്ഞു.

സംഘർഷങ്ങൾ രണ്ടാഴ്ച പിന്നിട്ടപ്പോൾ നൂറുകണക്കിന് കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടമായിരുന്നു. നിലവിൽ മൂവായിരത്തഞ്ഞൂറോളം കുട്ടികൾ കൊല്ലപ്പെട്ടതായാണ് കണക്കാക്കുന്നതെന്നും ജെയിംസ് എൽഡർ വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group