ആഫ്രിക്കയിൽ വീണ്ടും ക്രൈസ്തവ പുരോഹിതനെ കൊലപ്പെടുത്തി.

വടക്കൻ നൈജീരിയയിൽ നിന്നും ക്രൈസ്തവ പീഡനത്തിലെ മറ്റൊരു വാർത്ത, സോകോടോ രൂപതയിലെ കട്സിന സംസ്ഥാനത്തെ മാലുൻഫാഷിയിലെ സെന്റ് വിൻസെന്റ് ഫെററുടെ ഇടവകയുടെ വൈദികനെ തോക്കുധാരികൾകൊല്ലപ്പെടുത്തുകയും മറ്റൊരാളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു.
ഇടവക വികാരി ആയ അൽഫോൺസസ് ബെല്ലോ, (30) യെയാണ് ആയുധധാരികൾ കൊലപ്പെടുത്തിയത്,മുൻ വികാരി ഫാദർ ജോ കെകെ യെ തട്ടിക്കൊണ്ടുപോവു കയും ചെയ്തു.
എന്നാൽ കാറ്റെറ്റിക്കൽ ട്രെയിനിംഗ് സ്കൂളിന് പുറകിലുള്ള കൃഷിസ്ഥലത്തു നിന്ന് ഫാ. അൽഫോൻസസ് ബെല്ലോയുടെ മൃതദേഹം കണ്ടെത്തി, ഫാദർ ജോയേക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്നാണ് കാത്തലിക് സെക്രട്ടേറിയറ്റിന്റെ ദേശീയ സോഷ്യൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. ഉമോ പറഞ്ഞത്.ക്രൈസ്തവ ദേവാലയങ്ങൾ കേന്ദ്രീകരിച്ചും, പുരോഹിതന്മാരെയും, മിഷനറിമാരെ കേന്ദ്രീകരിച്ചും നൈജീരിയയിൽ തുടർച്ചയായി ആക്രമണങ്ങൾ നടക്കുകയാണെന്നും, കാണാതായ വൈദികന് വേണ്ടി ശക്തമായ അന്വേഷണത്തിലും പ്രാർത്ഥനയിലുമാണ് നൈജീരിയൻ ക്രൈസ്തവ സമൂഹമെന്നും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group