സ്വകാര്യ സര്‍വകലാശാല യഥാര്‍ത്ഥ്യമാകുന്ന കാര്യത്തില്‍ വളരെ വേഗം തീരുമാനമാകാൻ സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
നവകേരള സദസ്സിന്റെ കോഴിക്കോട്ടെ പ്രഭാതയോഗത്തില്‍ സംസാരിക്കു കയായിരുന്നു മുഖ്യമന്ത്രി. സ്വകാര്യ സര്‍വകലാശാലക്കുള്ള അനുമതി നേരത്തേ പ്രഖ്യാപിച്ചതാണ്. നമ്മുടെ വിദ്യാഭ്യാസമേഖല വലിയതോതില്‍ മാറി. മാറ്റം ലോകമാകെയാണ്.അതനുസരിച്ച് മാറിയില്ലെങ്കില്‍ നാം പിറകിലാകും. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല വലിയതോതില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വിദേശ സര്‍വകലാശാലകളുമായി നേരത്തേതന്നെ നാം ബന്ധപ്പെടുന്നുണ്ട്. അത് കൂടുതല്‍ ശക്തിപ്പെടുത്തും. തോട്ടം മേഖല കൂടുതലായി ടൂറിസം ആവശ്യത്തിന് വിട്ടുനല്‍കണമെന്ന അഭിപ്രായം വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ പൊതുയോജിപ്പ് ആയിട്ടില്ല. തോട്ടത്തെ തോട്ടമായി സംരക്ഷിച്ചു നിര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group