നവംബർ 27: റെയിസിലെ വിശുദ്ധ മാക്സിമസ്..

ഫ്രാന്‍സിലെ ഡെക്കൊമര്‍ പ്രൊവിന്‍സിലാണ് വിശുദ്ധ മാക്സിമസ് ജനിച്ചത്.

തന്റെ ഇന്ദ്രിയങ്ങളെയും ആഗ്രഹങ്ങളെയും നിയന്ത്രണത്തിലാക്കുന്നതിനുള്ള പരിശീലനം ലഭിക്കുന്നതിനായി ഒരു ഏകാന്ത വാസം തന്നെയായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. അവസാനം അദ്ദേഹം ആത്മീയ ജീവിതം നയിക്കുവാന്‍ തീരുമാനിക്കുകയും അതിന്‍പ്രകാരം അദ്ദേഹം വിശുദ്ധ ഹൊണോറാറ്റൂസിന്റെ നിയന്ത്രണത്തിലുള്ള ലെറിന്‍സ് ആശ്രമത്തില്‍ ചേരുകയും ചെയ്തു.

426-ല്‍ ഹൊണോറാറ്റൂസ് ആള്‍സിലെ മെത്രാപ്പോലീത്തയായി നിയമിതനായപ്പോള്‍ മാക്സിമസിനെ തനിക്ക് ശേഷം അടുത്ത പിന്‍ഗാമി എന്ന ലക്ഷ്യത്തോട് കൂടി രണ്ടാമത്തെ ആശ്രമാധിപതിയായി നിയമിച്ചു. വിശുദ്ധ സിഡോണിയൂസിന്റെ രേഖകള്‍ പ്രകാരം വിവേകമതിയായ ഈ വിശുദ്ധന്റെ കീഴില്‍ ആശ്രമത്തിനു ഒരു പുതിയ ചൈതന്യം കൈവന്നു. നല്ല സ്വഭാവവും, തിളക്കമുള്ള മാതൃകയുമായിരുന്ന മാക്സിമസിന്റെ കീഴില്‍ അവിടത്തെ സന്യാസിമാര്‍ ആശ്രമനിയമങ്ങളൊന്നും നോക്കാതെ അദ്ദേഹത്തെ വളരെ സന്തോഷപൂര്‍വ്വം അനുസരിച്ച് വന്നു.

അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ദൈവീക വരദാനം മൂലം വളരെയേറെ കീര്‍ത്തിക്ക് കാരണമാകുകയും അദ്ദേഹത്തിന്റെ ദിവ്യത്വത്തിനു ഇത് വളരെയേറെ സഹായകമാവുകയും ചെയ്തു. ഒരുപാട് പേര്‍ അദ്ദേഹത്തോട് ഉപദേശങ്ങളും അനുഗ്രഹങ്ങളും തേടി വരിക പതിവായിരുന്നു. ഇതു മൂലം പലപ്പോഴും വിശുദ്ധന്‍ തന്നെ മെത്രാനാക്കി വാഴിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നും രക്ഷപ്പെടുന്നതിനായി വനങ്ങളില്‍ പോയി ഒളിച്ചിരിക്കുമായിരുന്നു. പിന്നീട് അദ്ദേഹത്തിന്‍റെ ആഗ്രഹത്തിന് വിരുദ്ധമായി 434-ല്‍ അദ്ദേഹം വിശുദ്ധ ഹിലാരിയാല്‍ പ്രോവെന്‍സിലെ റെയിസ് സഭയുടെ പിതാവായി വാഴിക്കപ്പെട്ടു.

വിശുദ്ധ മാക്സിമസ് അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ഗൌളിലെ സഭയിലെ ഏറ്റവും പ്രമുഖ സഭാദ്ധ്യക്ഷന്‍മാരില്‍ ഒരാളായിരുന്നു. തന്റെ ഔദ്യോഗിക കാലം മുഴുവനും അദ്ദേഹം തന്റെ ഔദ്യോഗിക മുടിയും, മേലങ്കിയും ധരിക്കുകയും ആശ്രമ നിയമങ്ങള്‍ വളരെ കര്‍ശനമായി പാലിക്കുകയും ചെയ്തിരുന്നു. യൂസേബിയൂസ്‌ എമിസെനൂസിന്റെതായി തെറ്റായി വ്യാഖ്യാനിക്കപ്പെട്ട പല പ്രബോധനങ്ങളും പിന്നീട് മാക്സിന്റെതായി തീര്‍ന്നിട്ടുണ്ട്. വിശുദ്ധ മാക്സിമസ് 439-ല്‍ റെയിസിലേയും, 441-ല്‍ ഓറഞ്ചിലേയും, 454-ല്‍ ആള്‍സിലെയും സഭാ സമിതികളില്‍ പങ്കെടുത്തിട്ടുണ്ട്. റെയിസിലെ പള്ളിയിലാണ് അദ്ദേഹത്തിന്റെ ഭൗതീകശരീരം അടക്കം ചെയ്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group