ദക്ഷിണ കൊറിയയിൽ നിയമനടപടികളിൽ പരിഷ്കരണം ആവശ്യപ്പെട്ട് കത്തോലിക്ക പുരോഹിതൻമാരും കന്യാസ്ത്രീകളും

Catholic priests and nuns call for legal reform in South Korea

സിയോൾ: ദക്ഷിണ കൊറിയയുടെ നിയമനടപടികളിൽ പരിഷ്‌ക്കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ പുരോഹിതൻമാരും കന്യാസ്ത്രീകളും തലസ്ഥാന നഗരമായ സിയോളിൽ പ്രതിക്ഷേധ മാർച്ച് നടത്തി. നിരപരാധികൾക്ക് ഹാനികരമായ നിയമവ്യവസ്ഥിതി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച് സംഘടിപ്പിച്ചത്. ഡിസംബർ 7-നാണ് സിയോളിലെ സുപ്രീം പ്രോസിക്കൂട്ടർ ഓഫീസിലേക്ക് ആയിരത്തോളം പുരോഹിതൻമാരും രണ്ടായിരത്തോളം കന്യാസ്ത്രീകളും മാർച്ച് നടത്തിയത്. മാർച്ചിന്റെ സമാപനത്തിൽ നടന്ന മാധ്യമ സമ്മേളനത്തിൽ ദേശീയ ആവശ്യമായ നിയമനടപടികളിലെ ഭേദഗതി ഉറപ്പാക്കണമെന്ന് പുരോഹിതരുടെ അസോസിയേഷൻ പ്രസിഡണ്ട് ഫാദർ കിം യങ്-സിക്ക് ആവശ്യപ്പെട്ടു.

കൊറിയൻ സർക്കാരും ഉന്നത പബ്ലിക് പ്രോസിക്കൂട്ടർ ഓഫീസും തമ്മിലുള്ള തർക്കത്തെത്തുടർന്ന് 2019-ൽ നിയമനടപടികളിലെ പരിഷ്‌ക്കരണം രാജ്യമേറ്റെടുത്ത വിഷയമായി മാറിയിരുന്നു. ദേശീയ അസംബ്ലിയും രാജ്യത്തെ മൂന്നാമത്തെ കത്തോലിക്കാ പ്രസിഡന്റായ മൂൺ ജയ്-ഇൻ ഭരണകൂടവും അംഗീകരിച്ച പരിഷ്‌ക്കാരങ്ങളെ തടയാൻ പ്രോസികൂട്ടർ ഓഫീസും ന്യൂനപക്ഷ യഥാസ്ഥിതിക പാർട്ടിയും ശ്രമിച്ചതോടെയാണ് പ്രശ്ങ്ങൾ രൂക്ഷമായത്. ഏകപക്ഷീയമായ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള സംവിധാനങ്ങൾ നിയമ വ്യവസ്ഥിതിയിൽ ഉൾപ്പെടുത്തണമെന്ന് കത്തോലിക്കാ അനുകൂല സംഘടനകൾ ഭരണകൂടത്തോട് ആവശ്യമുന്നയിച്ചിരുന്നു.

ചീഫ് പ്രോസിക്കൂട്ടർ ഓഫീസ് നീതിന്യായ മന്ത്രാലയത്തിന്റെ പരിധിയിൽ വരുമെന്ന് പബ്ലിക് പ്രോസിക്കൂട്ടർ ഓഫീസ് ആക്റ്റ് വ്യവസ്ഥ ചെയ്തിരുന്നെങ്കിലും താൻ നീതിന്യായ മന്ത്രിക്ക് കീഴ്പ്പെടില്ലെന്ന് പ്രോസികൂട്ടർ ജനറൽ യൂൾ സിയോക്ക്- യോൾ പറഞ്ഞതിനാലാണ് നിയമനടപടികളിലെ പരിഷ്‌ക്കരണം പ്രയോഗികമാവാത്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group