സമാധാനത്തിന്റെ കർത്താവായ ദൈവമേ, ഞങ്ങളുടെ അപേക്ഷ ശ്രവിക്കേണമേ! ഞങ്ങൾക്ക് നീ സമാധാനം നൽകണമേ, ഞങ്ങളെ നീ സമാധാനം പഠിപ്പിക്കേണമെ, ഞങ്ങളെ നീ തന്നെ സമാധാനത്തിലേക്ക് നയിക്കണമെ. ഞങ്ങളുടെ കണ്ണുകളെയും ഹൃദയങ്ങളെയും നീ തുറന്ന് “ഇനി ഒരിക്കൽ കൂടി യുദ്ധമില്ല” “യുദ്ധം കൊണ്ട് എല്ലാം നശിക്കുന്നു” എന്ന് പറയാനുള്ള ധൈര്യം തരിക! സമാധാനത്തിന്റെ സൃഷ്ടിക്കായുള്ള മൂർത്തമായ പ്രവർത്തനങ്ങൾ നടത്താനുള്ള ധൈര്യം ഞങ്ങളിൽ സൃഷ്ടിക്കണമെ. ഓരോ മനുഷ്യ ഹൃദയത്തിൽ നിന്നും വിഘടനം, വെറുപ്പ്, യുദ്ധം എന്നീ പദങ്ങൾ നിരോധിക്കണമെ! കർത്താവേ, ഞങ്ങളെ പരസ്പരം കണ്ടുമുട്ടാൻ ഇടയാക്കുന്ന പദം “സഹോദരൻ ‘’ എന്നായിത്തീരാൻ നാവുകളും കരങ്ങളും നിരായുധീകരിക്കണമെ, ഹൃദയങ്ങളെയും മനസ്സുകളേയും നവീകരിച്ച് ഞങ്ങളുടെ ജീവിത രീതി, സമാധാനം, പൂർണ്ണമാക്കി മാറ്റേണമേ…
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group