റിക്കാര്‍ഡുകൾ ഭേദിച്ച് ബോണ്‍ നത്താലെ

ഗിന്നസ് റിക്കാര്‍ഡ് നേടിയ തൃശൂരിലെ ക്രിസ്മസ് ആഘോഷം ബോണ്‍ നത്താലെയുടെ പത്താം വാര്‍ഷികത്തില്‍ പുതുചരിത്രം കുറിച്ച് തൃശൂര്‍ നഗരം.

ഈ വർഷത്തെ ബോണ്‍ നത്താലെയില്‍ തൃശൂര്‍ നഗരത്തെ കീഴടക്കിയത് 15000ല്‍ പരം ഡാന്‍സിംഗ് പാപ്പമാരായിരുന്നു.

10 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തൃശൂരിലെ ക്രിസ്മസ് ആഘോഷം ബോണ്‍ നത്താലെ, ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടുന്നത്. 2023ലും കൗതുകവും വ്യത്യസ്തതയും ഇഴചേര്‍ത്തുകൊണ്ട് 15000ല്‍ പരം ഡാന്‍സിംഗ് പാപ്പമാര്‍ അണിനിരന്നുകൊണ്ട് ബോണ്‍ നത്താലെ ക്രിസ്മസ് ആഘോഷം വീണ്ടും ചരിത്രം കുറിച്ചു. തൃശൂര്‍ അതിരൂപതയും തൃശ്ശൂര്‍ പൗരാവലിയും സംയുക്തമായാണ് ബോണ്‍ നത്താലെ സംഘടിപ്പിച്ചത്.

ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ക്രിസ്മസ് പാപ്പയുടെ വേഷമണിഞ്ഞു തൃശൂര്‍ നഗരത്തില്‍ ഇറങ്ങിയത് വര്‍ണ്ണാഭമായ കാഴ്ചയായിരുന്നു. കൂടാതെ വീല്‍ചെയര്‍ പാപ്പമാര്‍, റോളര്‍ സ്കേറ്റിങ് പാപ്പമാര്‍, ഹോണ്ട ബൈക്കുമായി വരുന്ന പാപ്പമാര്‍, പൊയ്കാല്‍ പാപ്പമാര്‍ തൃശൂരിലെ ബോണ്‍ നത്താലെക്ക് മാറ്റ് കൂട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group