2024 ൽ പ്രത്യേകം പ്രാർത്ഥിക്കേണ്ട അക്രമബാധിതമായ പത്ത് രാജ്യങ്ങളെ കുറിച്ചറിയാം

ഈ പുതുവർഷം കത്തോലിക്കർ അവരുടെ പ്രാർത്ഥനയിൽ പ്രത്യേകം അനുസ്മരിക്കേണ്ട പത്ത് രാജ്യങ്ങൾ ഇവയാണ്.

പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (എ.സി.എൻ) ആണ് ഈ രാജ്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയത്.

1. വിശുദ്ധ നാട്

ഒക്ടോബറിൽ ഇസ്രായേലിലേക്ക് ആക്രമണം അഴിച്ചുവിട്ട് ഹമാസ് കൊന്നൊടുക്കിയത് ഡസൻ കണക്കിന് നിരപരാധികളായ സാധാരണക്കാരെയാണ്. ഇതിന് തിരിച്ചടിക്കാൻ ഇസ്രായേലും ആരംഭിച്ചു. ഇതോടെ വിശുദ്ധ നാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സംഘർഷങ്ങൾ അത്യന്തം രൂക്ഷമായി. ക്രിസ്തുമസിനു പോലും ഇവിടെ സ്ഥിതിഗതികൾ ശാന്തമായിരുന്നില്ല.

2.ഉക്രെയ്ൻ

2014 -ലാണ് റഷ്യയും ഉക്രെയ്നും തമ്മിലുള്ള സംഘർഷം ആരംഭിക്കുന്നത്. എന്നാൽ 2022 -ഓടെ ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധംതന്നെ ആരംഭിച്ചു. ആയിരങ്ങൾ കൊല്ലപ്പെടുകയും നിരവധി കെട്ടിടങ്ങളും പട്ടണങ്ങളും നാമാവശേഷമാവുകയും ചെയ്തു.

3. മ്യാന്മർ

2011 -ലെ സൈനിക അട്ടിമറിക്കുശേഷം മ്യാന്മർ അത്യന്തം ദുരിതങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതിനുശേഷം, ഭരണകക്ഷിയായ സൈനിക ഭരണകൂടം ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരായ പീഡനങ്ങൾ തീവ്രമാക്കിയിരിക്കുകയാണ്.

4. സുഡാൻ

2019 -ലെ അട്ടിമറിക്കുശേഷം സുഡാനിലും രാജ്യത്തെ ക്രിസ്ത്യൻ സമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന ഒരു ആഭ്യന്തരയുദ്ധത്തിലേക്ക് സാഹചര്യങ്ങൾ നയിച്ചു.

5. ബുർക്കിന ഫാസോ

ഈ ആഫ്രിക്കൻ രാജ്യത്തിലെ ജിഹാദിസ്റ്റ് ഗ്രൂപ്പുകൾ ക്രൈസ്തവരെ വളരെയധികം ബാധിക്കുന്ന നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. നിരവധി നിരപരാധികളായ ക്രൈസ്തവരെയാണ് ഇവിടെ കൊന്നൊടുക്കുന്നത്.

6. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ

പതിറ്റാണ്ടുകളായി കോംഗോയിലും, പ്രത്യേകിച്ച് അയൽരാജ്യമായ റുവാണ്ടയുമായും വംശീയസംഘർഷങ്ങൾ പതിവാണ്.

7. എത്യോപ്യ

ടൈഗ്രേയിലെ സംഘട്ടനത്തിന്റെ ഫലമായി, എത്യോപ്യ ആഭ്യന്തര പിരിമുറുക്കങ്ങളുള്ള ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. 2023 -ൽ, അംഹാരയും ഒറോമിയ മിലിഷ്യകളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ വർധിച്ചുവരികയാണ്. ഇത് രാജ്യത്തിന്റെ അസ്ഥിരതയും പ്രശ്നങ്ങളും തീവ്രമാക്കുന്നു.

8. കാമറൂൺ

2016 മുതൽ കാമറൂണിൽ ആഭ്യന്തരയുദ്ധം നടക്കുകയാണ്. ആയിരക്കണക്കിന് ആളുകൾ സംഘർഷത്തിൽ മരിച്ചു. അര ലക്ഷത്തിലധികം ആളുകൾ അവരുടെ വീടുകൾ വിട്ടുപോകാൻ നിർബന്ധിതരായി.

9. ഇന്ത്യ

മണിപ്പൂരിൽ അക്രമം ആരംഭിച്ചതോടെ 2023ൽ ഇന്ത്യയിൽ വംശീയവും മതപരവുമായ സംഘർഷങ്ങൾ വളരെയധികം രൂക്ഷമായി.

10.ഹെയ്യ്തി

2021 -ൽ പ്രസിഡന്റ് ജോവനൽ മോയ്സിന്റെ കൊലപാതകത്തെ തുടർന്ന്, ഹെയ്തി വർധിച്ചു വരുന്ന അരാജകത്വത്തിലേക്ക് കൂപ്പുകുത്തി; തെരുവുസംഘർഷങ്ങൾ പ‌തിവായി. ദാരിദ്ര്യം, കുറ്റകൃത്യങ്ങൾ, ലൈംഗികാതിക്രമങ്ങൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങൾ രാജ്യം നേരിടുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group