ക്രൈസ്തവര്‍ക്ക് നേരെ പാശ്ചാത്യലോകത്ത് 168 മതസ്വാതന്ത്ര്യ ലംഘന കേസുകള്‍ നടന്നതായി റിപ്പോര്‍ട്ട്

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പാശ്ചാത്യലോകത്ത് ക്രൈസ്തവര്‍ക്ക് നേരെ 168 മതസ്വാതന്ത്ര്യ ലംഘന കേസുകള്‍ നടന്നതായി പുതിയ റിപ്പോര്‍ട്ട്.

16 രാജ്യങ്ങളില്‍ നടന്ന കേസുകളെ സംബന്ധിച്ച് ഫാമിലി റിസര്‍ച്ച് കൗണ്‍സിലിന്‍റെ സെന്‍റര്‍ ഫോര്‍ റിലീജിയസ് ലിബര്‍ട്ടിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. പൊതുസ്ഥലത്ത് സുവിശേഷ പ്രഘോഷണം നടത്തിയതിനും, പ്രാര്‍ത്ഥിച്ചതിനും ലഭിച്ച പിഴയും, അറസ്റ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.

‘ഫ്രീ ടു ബിലീവ് ദ ഇന്‍ഡന്‍സിഫയിങ് ഇന്‍ഡോളറന്‍സ് ടു വേര്‍ഡ് ക്രിസ്ത്യന്‍സ് ഇന്‍ ദ വെസ്റ്റ്’ എന്ന പേരിലാണ് സെന്‍റര്‍ ഫോര്‍ റിലീജിയസ് ലിബര്‍ട്ടി ഗവേഷണ ഫലം പുറത്തുവിട്ടിരിക്കുന്നത്. 2020 ജനുവരി മുതല്‍ 2023 ഡിസംബര്‍ വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. 58 കേസുകള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍, കാനഡയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 36 ആണ്. 43 കേസുകള്‍ ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മതസ്വാതന്ത്ര്യ ലംഘന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ സ്പെയിന്‍, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളുമുണ്ട്.

പാശ്ചാത്യ ജനാധിപത്യ ലോകത്ത് മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നതില്‍ ഗവേഷണ വിഭാഗത്തിന്‍റെ അധ്യക്ഷന്‍ ഏരിയല്‍ ഡെല്‍ ടുര്‍കോ ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group