വടക്കൻ പാകിസ്ഥാനിൽ പുരാതന ക്രിസ്ത്യൻ കുരിശ് കണ്ടെത്തി

Ancient Christian cross found in North Pakistan

ഇസ്ലാമാബാദ്: വടക്കൻ പാകിസ്ഥാനിൽ സ്‌കേർടു പ്രവിശ്യയിൽ നിന്നും 1200 വർഷം പഴക്കമുള്ള കുരിശ് കണ്ടെത്തി. ഏകദേശം മൂന്ന് ടണിലധികം ഭാരം കണക്കാക്കപ്പെടുന്ന ഈ കുരിശ് ബാൾട്ടിസ്ഥാൻ സർവകലാശാലയിൽ നിന്നുള്ള മൂന്നംഗ പരിവേഷണ സംഘമാണ് കണ്ടെത്തിയത്. പ്രാഥമിക കണക്കനുസരിച്ച് കുരിശിൻ 1000 മുതൽ 1200 വർഷം പഴക്കമുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ബാൾട്ടിസ്ഥാൻ സർവ്വകലാശ്ശാലയുടെ വൈസ് ചാൻസിലർ മുഹമ്മദ് നയീം ഖാൻ, അക്കാദമിക് ഡയറക്ടർ സാക്കിർ ഹുസ്സൈൻ, ഡയറക്ടർ ഇഷ്തിയാക്ക് ഹുസൈൻ മാക്ബൂൺ എന്നിവരുടെ നേതൃത്വത്തിലുള്ള സാങ്കഎം ഈ പ്രദേശം സന്ദർശിച്ചിരുന്നു. ഏകദേശം 7*6 അടി ഉയരമുള്ള മാർബിൾ പാറയുടെ വലിയ കുരിശാണ് കാവാർഡേ പർവ്വതനിരകളിൽ സിന്ധു നദിയുടെ സമീപ പ്രദേശത്തായി കണ്ടെത്തിയത്.

ഗവേഷകനായ വജീദ് പട്ടിയുടെ അഭിപ്രായത്തിൽ ഇതൊരു തോമാനിയൻ കുരിശും ഉപഭൂഖണ്ഡത്തിൽ കണ്ടെത്തിയ ഏറ്റവും വലിയ കുരിശുകളിലൊന്നുമാണ്. കുരിശിനെപ്പറ്റിയുള്ള കൂടുതൽ പഠനങ്ങൾക്കായി യൂറോപ്യൻ, വടക്കേ അമേരിക്കൻ സർവകലാശാലകളെ സംയോജിപ്പിച്ച് ഒപ്പം പ്രാദേശിക ചരിത്രകാരൻമ്മാരുമായി അക്കാദമിക് ബന്ധം വികസിപ്പിക്കാനും സർവകലാശാല തീരുമാനിച്ചിട്ടുണ്ട്. നടപടികൾ എല്ലാം പൂർത്തിയായാൽ ഇവിടുത്തെ ക്രിസ്ത്യൻ വിശ്വാസികൾക്ക് പ്രദേശം സന്ദർശിക്കാനും കുരിശ് കാണാനും വേണ്ട സജ്ജീകരണങ്ങൾ തയാറാക്കാനും പദ്ധതിയിടുന്നുണ്ട്. സ്‌കാർഡുവിൽ പുരാതന കുരിശ് കണ്ടെത്തി എന്നത് തീർച്ചയായും ഈ പ്രദേശത്ത് ക്രിസ്തുമതം നിലനിന്നുരുന്നുവെന്നതിനും ക്രിസ്ത്യൻ കുടുംബങ്ങളും ദേവാലയങ്ങളും ഉണ്ടായിരുന്നുവെന്നതിനുമുള്ള തെളിവാണെന്ന് കാരിത്താസ് പാകിസ്ഥാൻ എക്സിക്യൂട്ടീവ് ഡയറക്ടർ മൻഷാ നൂർ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group