ആഗോള കുടുംബ വർഷത്തിൽ പങ്കുചേർന്ന് ഇടുക്കി രൂപതയും…..

വിശുദ്ധ യൗസേപ്പിതാവിന് പ്രതിഷ്ഠിച്ചിരിക്കുന്ന ഈ വർഷത്തിൽ വിശുദ്ധന്റെ ജീവിത മാതൃക പിന്തുടർന്ന് കൊണ്ട് ഇടുക്കി രൂപതയുടെ ആഗോള കുടുംബ വർഷാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുരിക്കാശ്ശേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ വച്ച് മാർച്ച് 21 വൈകീട്ട് ഏഴുമണിക്ക് ഇടുക്കി രൂപതാ മെത്രാൻ അഭിവന്ദ്യ ജോൺ നെല്ലിക്കുന്നേൽ പിതാവ് നിർവഹിക്കുന്നു. കുടുംബങ്ങളെ യൗസേപ്പിതാവ് വഴി ദൈവത്തിനു സമർപ്പിക്കുന്ന മഹത്തരമായ ഈ ശുശ്രൂഷ ഇടവകയുടെ നവീകരണത്തിനും കുടുംബബന്ധങ്ങളുടെ ഭദ്രതയ്ക്കും സഹായകരമാണ്